ഇനി മെട്രോയുടെ ഓട്ടം കൂടും; തൈക്കൂടം വരെയുള്ള പുതിയ പാതയില്‍ ഇന്നു മുതല്‍ മെട്രോ സര്‍വീസ്

പുതിയ അഞ്ച് സ്‌റ്റേഷനുകള്‍ കൂടി ചേര്‍ന്നതോടെ കൊച്ചി മെട്രോയുടെ ആകെ സ്‌റ്റേഷനുകളുടെ എണ്ണം ഇരുപത്തിയൊന്നായി
ഇനി മെട്രോയുടെ ഓട്ടം കൂടും; തൈക്കൂടം വരെയുള്ള പുതിയ പാതയില്‍ ഇന്നു മുതല്‍ മെട്രോ സര്‍വീസ്

കൊച്ചി; മഹാരാജാസ് മുതല്‍ തൈക്കൂടം വരെയുള്ള പുതിയ പാതയില്‍ ഇന്നു മുതല്‍ കൊച്ചി മെട്രോ സര്‍വീസ് നടത്തും. ഇന്നലെ പുതിയ പാതയുടെ ഉദ്ഘാടനം നടന്നതോടെയാണ് സര്‍വീസ് ആരംഭിക്കുക്കുന്നത്. പുതിയ അഞ്ച് സ്‌റ്റേഷനുകള്‍ കൂടി ചേര്‍ന്നതോടെ കൊച്ചി മെട്രോയുടെ ആകെ സ്‌റ്റേഷനുകളുടെ എണ്ണം ഇരുപത്തിയൊന്നായി. 

ഇന്നുമുതല്‍ പതിനാല് ദിവസത്തേക്ക് മെട്രോ യാത്രക്കാര്‍ക്ക് ടിക്കറ്റില്‍ 50 ശതമാനം ഇളവ് ലഭിക്കും. കൂടാതെ യാത്രക്കാര്‍ക്ക് സെപ്റ്റംബര്‍ 25 വരെ മെട്രോ സ്‌റ്റേഷനുകളില്‍ സൗജന്യമായി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാം. 

മഹാരാജാസ് മുതല്‍ തൈക്കൂടം വരെയുള്ള 5.5 കിലോമീറ്റര്‍ പാത ഇന്നലെയാണ് മുഖ്യമന്ത്രി തുറന്നു കൊടുത്തത്. വൈറ്റില അടക്കം കൊച്ചിയിലെ തിരക്കേറിയ സ്ഥലങ്ങളിലേയ്ക്ക് കൂടി മെട്രോ എത്തുന്നതോടെ യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് കെഎംആര്‍എല്‍ പ്രതീക്ഷിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com