കണ്ടെയ്‌നര്‍ ലോറി റോഡില്‍ ബ്രേക്ക് ഡൗണായി, ഡ്രൈവര്‍ രാജസ്ഥാനില്‍ പോയി; കുരുക്ക് 

തകരാറിലായ ലോറി റോഡില്‍ നിര്‍ത്തിയിട്ട ശേഷം ഡ്രൈവര്‍ രാജസ്ഥാനിലേക്ക് പോയതുമൂലം റോഡില്‍ ഗതാഗതക്കുരുക്ക്
കണ്ടെയ്‌നര്‍ ലോറി റോഡില്‍ ബ്രേക്ക് ഡൗണായി, ഡ്രൈവര്‍ രാജസ്ഥാനില്‍ പോയി; കുരുക്ക് 

കൊച്ചി: തകരാറിലായ ലോറി റോഡില്‍ നിര്‍ത്തിയിട്ട ശേഷം ഡ്രൈവര്‍ രാജസ്ഥാനിലേക്ക് പോയതുമൂലം റോഡില്‍ ഗതാഗതക്കുരുക്ക്. കൊടുങ്ങല്ലൂര്‍- പറവൂര്‍ റോഡിലാണ് കഴിഞ്ഞ മൂന്നുദിവസം ഗതാഗതക്കുരുക്കിന് ഇടയാക്കിയ ലോറി തകരാറിലായത്. തുടര്‍ന്ന് രണ്ടാം cറുടെയും ക്ലീനറുടെയും സഹായത്തോടെ വാഹനം തുറന്ന് ക്രെയിന്‍ ഉപയോഗിച്ച് കെട്ടിവലിച്ചു പൊലീസ് സ്റ്റേഷനിലെത്തിച്ചു.

രാജസ്ഥാന്‍ രജിസ്‌ട്രേഷനുള്ള ലോറി ശനിയാഴ്ച വൈകിട്ടോടെയാണ് റോഡില്‍ പണിമുടക്കിയത്. ബ്രേക്ക് ഡൗണ്‍ ആയ കണ്ടെയ്‌നര്‍ ലോറി മൂത്തകുന്നം കുര്യാപ്പിള്ളി വളവില്‍ വന്‍ ഗതാഗതടസ്സമാണുണ്ടാക്കിയത്. ഇതോടെ ലോറി അവിടെതന്നെ നിര്‍ത്തി പ്രധാന ഡ്രൈവര്‍ രാജസ്ഥാനിലേക്കു പോയി. കൊടുങ്ങല്ലൂരില്‍ നിന്നു ദേശീയപാതയിലൂടെ എത്തുന്ന വാഹനങ്ങള്‍ മൂത്തകുന്നത്തു തിരിഞ്ഞു ലോറി കിടന്നിരുന്ന വണ്‍വേ റോഡില്‍ കയറിയാണു വീണ്ടും ദേശീയപാതയില്‍ പ്രവേശിക്കുന്നത്. ബസുകളടക്കം എത്തുന്ന വഴിക്കു വീതി കുറവാണ്. ലോറി നിര്‍ത്തിയിട്ടിരുന്ന ഭാഗത്തു വളവുമുണ്ട്.

2 ദിവസം ഗതാഗതടസ്സമുണ്ടായെങ്കിലും കാര്യമാക്കിയില്ല. ഇന്നലെ റോഡിലൂടെ എത്തിയ കെഎസ്ആര്‍ടിസി ബസ് ലോറിയെ മറികടക്കുന്നതിനിടെ അപകടത്തില്‍പ്പെട്ടു. തുടര്‍ന്നു നാട്ടുകാര്‍ ലോറിയുടെ സമീപത്തെത്തി പരിശോധിച്ചെങ്കിലും ഡ്രൈവറുടെ ക്യാബിന്‍ ഉള്‍പ്പെടെ പൂട്ടിയിരിക്കുന്നതായാണു കണ്ടത്.സംഭവമറിഞ്ഞു പൊലീസ് എത്തി ലോറിയുടെ നമ്പര്‍ പരിശോധിച്ചപ്പോള്‍ ഉടമയെക്കുറിച്ചു വിവരം ലഭിച്ചെങ്കിലും ഫോണില്‍ ലഭിച്ചില്ല.

തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ വാഹനത്തിന്റെ രണ്ടാം ഡ്രൈവറെയും ക്ലീനറെയും കണ്ടെത്തി. രാജസ്ഥാനിലെ ഇലക്ട്രോണിക്‌സ് കമ്പനിയില്‍ നിന്നു സാധനങ്ങള്‍ എളമക്കരയിലേക്ക് എത്തിക്കുന്ന വാഹനമാണെന്നും ബ്രേക്ക്ഡൗണ്‍ ആയതിനെത്തുടര്‍ന്നു പ്രധാന ഡ്രൈവര്‍ വാഹനം നിര്‍ത്തിയിട്ടശേഷം രാജസ്ഥാനിലേക്കു പോയെന്നും ഇവര്‍ പറഞ്ഞു. ഇവരുടെ സഹായത്തോടെ വാഹനം തുറന്നു ക്രെയിന്‍ ഉപയോഗിച്ചു കെട്ടിവലിച്ചു പൊലീസ് ലോറി വടക്കേക്കര സ്‌റ്റേഷനിലെത്തിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com