മുത്തൂറ്റ് സമരം: തൊഴില്‍ മന്ത്രി വിളിച്ച ചര്‍ച്ചയില്‍ മാനേജ്‌മെന്റ് പ്രതിനിധികള്‍ പങ്കെടുത്തില്ല

അവസാനനിമിഷമാണ് ചര്‍ച്ചയില്‍ പങ്കെടുക്കാനാവില്ലെന്ന് മുത്തൂറ്റ് മാനേജ്‌മെന്റ് അറിയിച്ചത്
മുത്തൂറ്റ് സമരം: തൊഴില്‍ മന്ത്രി വിളിച്ച ചര്‍ച്ചയില്‍ മാനേജ്‌മെന്റ് പ്രതിനിധികള്‍ പങ്കെടുത്തില്ല

തിരുവനന്തപുരം: മുത്തൂറ്റ് ഫിനാന്‍സ് പ്രശ്‌നം പരിഹരിക്കുന്നതിനായി തൊഴില്‍ മന്ത്രി ടിപി രാമകൃഷ്ണന്‍ വിളിച്ച ചര്‍ച്ചയില്‍ നിന്ന് മുത്തൂറ്റ് മാനേജ്‌മെന്റ് വിട്ടുനിന്നു. മാനേജുമെന്റ് പ്രതിനിധികള്‍ പങ്കെടുക്കാത്ത സാഹചര്യത്തില്‍ ചര്‍ച്ച നടത്തില്ലെന്ന് തൊഴില്‍ മന്ത്രി ടിപി രാമകൃഷ്ണന്‍ പറഞ്ഞു. മൂന്ന് മണിക്ക് വിളിച്ചുചേര്‍ത്ത യോഗത്തില്‍ പങ്കെടുക്കാനാവില്ലെന്ന് മാനേജുമെന്റ് പ്രതിനിധികള്‍ അറിയിച്ചതിനെ തുടര്‍ന്നാണ് ചര്‍ച്ച മാറ്റിവെച്ചത്.  പ്രശ്‌നം രമ്യമായി പരിഹരിക്കണമെന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്നും ടിപി രാമകൃഷ്ണന്‍ പറഞ്ഞു. 

തൊഴില്‍ മന്ത്രി വിളിച്ചുചേര്‍ത്ത ചര്‍ച്ചയിലേക്ക് മാനേജ്‌മെന്റ് പ്രതിനിധികളെയും സി.ഐ.ടി.യു അടക്കമുള്ള തൊഴിലാളി സംഘടനാ പ്രതിനിധികളെയും ക്ഷണിച്ചിരുന്നു. അവസാനനിമിഷമാണ് ചര്‍ച്ചയില്‍ പങ്കെടുക്കാനാവില്ലെന്ന് മുത്തൂറ്റ് മാനേജ്‌മെന്റ് അറിയിച്ചത്. രാവിലെ പ്രശ്‌നം പരിഹരിക്കുമെന്ന് വ്യവസായ മന്ത്രി ഇപി ജയരാജനും അഭിപ്രായപ്പെട്ടിരുന്നു.
് 
സംസ്ഥാനത്തെ 15 സ്വര്‍ണപ്പണയ ബ്രാഞ്ചുകള്‍ മുത്തൂറ്റ് പൂട്ടി. ഇക്കാര്യം അറിച്ച് പത്രപ്പരസ്യം നല്‍കിയിട്ടുണ്ട്. ഇവിടെ ഇന്നു മുതല്‍ ഇടപാടുകളില്ലെന്നും സ്വര്‍ണം തിരിച്ചെടുക്കാന്‍ ഇടപാടുകാര്‍ക്ക് മൂന്നുമാസം സമയം നല്‍കുമെന്നുമാണ് പരസ്യത്തിലുള്ളത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com