ശബരിമല ദര്‍ശനം സാധിക്കാതെ പോയവര്‍ക്ക് മേല്‍ശാന്തിയെ പാദനമസ്‌കാരം ചെയ്യാന്‍ അവസരം ; ഉദ്ഘാടകന്‍ സിപിഎം നേതാവ്

കൂത്തുപറമ്പ് റൂറല്‍ ബാങ്ക് ഓഡിറ്റോറിയത്തില്‍ വെച്ചു നടക്കുന്ന പരിപാടിയില്‍, മേല്‍ശാന്തിയെ പൊന്നാട അണിയിക്കും
ശബരിമല ദര്‍ശനം സാധിക്കാതെ പോയവര്‍ക്ക് മേല്‍ശാന്തിയെ പാദനമസ്‌കാരം ചെയ്യാന്‍ അവസരം ; ഉദ്ഘാടകന്‍ സിപിഎം നേതാവ്

കണ്ണൂര്‍ : ശബരിമലയില്‍ അയ്യപ്പദര്‍ശനത്തിന് സാധിക്കാതെ പോയവര്‍ക്ക് നിയുക്ത മേല്‍ശാന്തിയെ പാദനമസ്‌കാരം ചെയ്യാന്‍ അവസരമൊരുക്കി പരിപാടി സംഘടിപ്പിക്കുന്നു. വിവേകാനന്ദ ട്രാവല്‍സാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. സെപ്തംബര്‍ അഞ്ചിന് കൂത്തുപറമ്പിലാണ് പരിപാടി. 

നിയുക്ത മേല്‍ശാന്തി ബ്രഹ്മശ്രീ സുധീര്‍ നമ്പൂതിരിപ്പാടിന് ജനകീയ സ്വീകരണം നല്‍കുന്നതാണ് ചടങ്ങ്. ഭക്തജനകോടികളുടെ ആരാധനാ കേന്ദ്രമായ ശബരിമല ശ്രീധര്‍മ്മശാസ്താവിനെ കുളിപ്പിക്കുവാനും ഊട്ടി ഉറക്കാനും അഭിഷേകം ചെയ്യാനും അനുഗ്രഹം സിദ്ധിച്ച ആളാണ് മേല്‍ശാന്തിയെന്ന് നോട്ടീസില്‍ വിശേഷിപ്പിക്കുന്നു. 

സിപിഎം നേതാവും മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമായ ഒ കെ വാസുവാണ് പരിപാടിയുടെ അധ്യക്ഷത വഹിക്കുന്നത്. സിപിഎം നേതാവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ കെ വി സുമേഷ് ഉദ്ഘാടനം നിര്‍വഹിക്കും. 

കൂത്തുപറമ്പ് റൂറല്‍ ബാങ്ക് ഓഡിറ്റോറിയത്തില്‍ വെച്ചു നടക്കുന്ന പരിപാടിയില്‍, മേല്‍ശാന്തിയെ പൊന്നാട അണിയിക്കും. സ്വീകരണപരിപാടികള്‍ക്ക് ശേഷം അന്നദാനം ഉണ്ടായിരിക്കുന്നതാണെന്നും നോട്ടീസില്‍ വ്യക്തമാക്കുന്നു. മുന്‍മന്ത്രി കെ പി മോഹനന്‍, പി സത്യപ്രകാശ് മാസ്റ്റര്‍, അഡ്വ. പി വി നാസറുദ്ദീന്‍, കെ പ്രഭാകരന്‍, വി കെ സുരേഷ് ബാബു തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുക്കും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com