അമ്പലപ്പുഴ പാല്‍പ്പായസം ബേക്കറിയില്‍, ഭക്തരെ പറ്റിക്കാന്‍ ശ്രമമെന്ന്‌ ദേവസ്വംബോര്‍ഡ്‌

500 മില്ലിലിറ്റര്‍ അമ്പലപ്പുഴ പാല്‍പ്പായം എന്ന പേരില്‍ പായസം 175 രൂപയ്ക്കാണ് വിറ്റിരുന്നത്
അമ്പലപ്പുഴ പാല്‍പ്പായസം ബേക്കറിയില്‍, ഭക്തരെ പറ്റിക്കാന്‍ ശ്രമമെന്ന്‌ ദേവസ്വംബോര്‍ഡ്‌

ചെങ്ങന്നൂര്‍: അമ്പലപ്പുഴ പാല്‍പ്പായസം എന്ന പേരില്‍ പായസം വില്‍പ്പനയ്ക്ക് വെച്ച് ഭക്തരെ പറ്റിക്കാന്‍ ശ്രമിക്കുന്നതായി ശ്രമമെന്ന് തിരവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. തോംസണ്‍ ബേക്കറിക്കെതിരെയാണ് ദേവസ്വം ബോര്‍ഡ് രംഗത്തെത്തിയത്. 

തിരുവല്ല കടപ്പറ ജോളി ഫുഡ് പ്രൊഡക്ട്‌സ് തങ്ങളുടെ ഉടമസ്ഥതയിലുള്ള തോംസണ്‍ ബേക്കറിയില്‍ അമ്പലപ്പുഴ പാല്‍പ്പായസം എന്ന പേരില്‍ പായസം വില്‍ക്കുന്നതായി പരാതി ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഹരിപ്പാട് ഡെപ്യൂട്ടി ദേവസ്വം കമ്മിഷണറുടെ നിര്‍ദേശപ്രകാരം അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ ഉദ്യോഗസ്ഥര്‍ ബേക്കറിയിലെത്തി. 

ഉദ്യോഗസ്ഥര്‍ പാല്‍പ്പായസം ആവശ്യപ്പെട്ടപ്പോള്‍ ആദ്യം നല്‍കാന്‍ വിസമ്മതിച്ച ബേക്കറി ജീവനക്കാര്‍ പിന്നീട് 175 രൂപ ഈടാക്കി പായസം നല്‍കി. വിജിലന്‍സ് വിഭാഗവും ഇവിടെ എത്തി പരിശോധന നടത്തി. തട്ടിപ്പ് മനസിലായതോടെ സംഭവം ദേവസ്വം ബോര്‍ഡിന്റെ ശ്രദ്ധയില്‍പ്പെടുത്തി. ബേക്കറിക്കെതിരെ നടപടി സ്വീകരിക്കാന്‍ ഹരിപ്പാട് ഡെപ്യൂട്ടി ദേവസ്വം കമ്മിഷണറെ ചുമതലപ്പെടുത്തിയതായി ദേവസ്വം പ്രസിഡന്റ് എ പത്മകുമാര്‍ പറഞ്ഞു. 

500 മില്ലിലിറ്റര്‍ അമ്പലപ്പുഴ പാല്‍പ്പായം എന്ന പേരില്‍ പായസം 175 രൂപയ്ക്കാണ് വിറ്റിരുന്നത്. ദേവസ്വംബോര്‍ഡിന്റെ വരുമാനങ്ങളിലൊന്നായ അമ്പലപ്പുഴ പാല്‍പ്പായസത്തിന്റെ വില്‍പ്പന തകര്‍കക്കാനും അമ്പലത്തിന്റെ പ്രസിദ്ധിക്ക് കോട്ടം വരുത്താനുള്ള ഗൂഢനീക്കമാണ് ഇതിന് പിന്നിലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com