ഓണാഘോഷം അതിരുകടക്കരുത്; മുന്നറിയിപ്പുമായി കെടി ജലീല്‍; വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ്

കോളേജുകളിലെ ഓണാഘോഷം അതിരുകടക്കരുതെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ ടി ജലീല്‍
ഓണാഘോഷം അതിരുകടക്കരുത്; മുന്നറിയിപ്പുമായി കെടി ജലീല്‍; വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ്

തിരുവനന്തപുരം: നിയമങ്ങള്‍ കാറ്റില്‍പ്പറത്തി തലസ്ഥാനത്ത് വീണ്ടും വിദ്യാര്‍ത്ഥികളുടെ ഓണാഘോഷം. കോളേജിന് പുറത്ത് ജീപ്പ് റാലിയും ബൈക്ക് റാലിയും നടത്തി അപകടമുണ്ടാക്കിയ പെരിങ്ങമല ഇക്ബാല്‍ കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്കെതിരെ പാലോട് പൊലീസ് കേസെടുത്തു. ജീപ്പ് പൊലീസ് കസ്റ്റഡിയിലെടുത്തു. കോളജുകളിലെ ഓണാഘോഷം അതിരുകടക്കരുതെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ ടി ജലീല്‍ പറഞ്ഞു.

പൊലീസിന്റെ മുന്നറിയിപ്പ്‌ മറികടന്നായിരുന്നു പെരിങ്ങമല ഇക്ബാല്‍ കോളജിലെ ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ ഓണാഘോഷം സംഘടിപ്പിച്ചത്. ആഘോഷം കോളജിന് പുറത്തേക്ക് നീങ്ങിയപ്പോള്‍ തന്നെ പൊലീസ് വിലക്കിയിരുന്നു. ഇതെല്ലാം അവഗണിച്ചുകൊണ്ട് തുറന്ന ജീപ്പും ബൈക്കുകളുമായി വിദ്യാര്‍ത്ഥികള്‍ റോഡിലേക്കിറങ്ങി. മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടുവെന്ന് പൊലീസ് പറയുന്നു. റാലിക്കിടിലെ ഒരു അമ്മയെും മകനെയും വാഹനം ഇടിച്ചിട്ടു. എന്നാല്‍ ഇവര്‍ പരാതി നല്‍കാന്‍ തയ്യാറായില്ലെന്ന് പൊലീസ് പറഞ്ഞു. 

അപകടരമായ രീതിയില്‍ വാഹനമോടിച്ചതിനും ഗതാഗതം തടസ്സപ്പെടുത്തിയതിനും പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടിച്ചതിനും കണ്ടാലറിയാവുന്ന 100 വിദ്യാര്‍ത്ഥികള്‍ക്കെതിരെ പാലോട് പൊലീസ് കേസെടുത്തതായി സിഐ മനോജ് പറഞ്ഞു. ആഘോഷങ്ങള്‍ സംഘിടിപ്പിക്കുന്നത് സംബന്ധിച്ച് ഇറക്കിയ സര്‍ക്കുലര്‍ പ്രിന്‍സിപ്പാള്‍മാര്‍ നടപ്പാക്കണമെന്ന് കെ ടി ജലീല്‍ പറഞ്ഞു. ഒരു പ്രളയത്തിന് ശേഷമുള്ള ഓണമാണെന്ന് വിദ്യാര്‍ത്ഥികളും ഓര്‍ക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഓണാഘോഷത്തിനിടെ തിരുവനന്തപുരം സിഇടി എഞ്ചിയനറിംഗ് കോളജില്‍ ഒരു വിദ്യാര്‍ത്ഥിനി വാഹനമിടിച്ച് മരിച്ചതിന് ശേഷം ആഘോഷങ്ങള്‍ക്ക് വിദ്യാഭ്യാസ വകുപ്പ് നിയന്ത്രണം കൊണ്ടുവന്നിരുന്നു. കോളേജിനുള്ളില്‍ വാഹനങ്ങള്‍ കയറ്റാന്‍ പാടില്ലെന്നായിരുന്നു പ്രധാനമായ ഒരു നിബന്ധന. ആഘോഷങ്ങള്‍ കോളേജിന് പുറത്ത് പാടില്ലെന്നും പ്രിന്‍സിപ്പാളിന്റെ മുന്‍കൂര്‍ അനുമതിവാങ്ങിയ ശേഷം നിയന്ത്രങ്ങള്‍ക്ക് വിധേയമായി പരിപാടികള്‍ ഘടിപ്പിക്കണമെന്നുമായിരുന്നു നിര്‍ദ്ദേശം. ഈ നി!ദ്ദേശങ്ങള്‍ കാറ്റില്‍പ്പറത്തിയായ അപകടരമാം വിധം വിദ്യാര്‍ത്ഥികളുടെ ഓണാഘോഷം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com