ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കാ​റി​നു മു​ക​ളി​ൽ മ​രം ക​ട​പു​ഴ​കി വീ​ണു; യുവാവിന് ദാരുണാന്ത്യം, സുഹൃത്ത് ​ഗുരുതരാവസ്ഥയിൽ 

മാ​രു​തി 800 കാ​റി​നു മു​ക​ളി​ലാ​ണു മ​രം വീ​ണ​ത്
ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കാ​റി​നു മു​ക​ളി​ൽ മ​രം ക​ട​പു​ഴ​കി വീ​ണു; യുവാവിന് ദാരുണാന്ത്യം, സുഹൃത്ത് ​ഗുരുതരാവസ്ഥയിൽ 

കാ​സ​ർ​ഗോ​ഡ്: ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കാ​റി​നു മു​ക​ളി​ൽ മ​രം ക​ട​പു​ഴ​കി വീ​ണ് ഡ്രൈ​വ​റിന് ദാരുണാന്ത്യം. 32കാരനായ സാ​ജി​ദ് എന്ന യുവാവാണ് മരിച്ചത്. ഇയാൾക്കൊപ്പം കാറിലുണ്ടായിരുന്ന സുഹൃത്ത് ഗു​രു​ത​ര​നി​ല​യി​ൽ മം​ഗ​ളൂ​രു​വി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചികിത്സയിലാണ്. 27 വയസ്സ് പ്രായമുള്ള  സ​ഫ്രാൻ എന്ന യുവാവാണ് ചികിത്സയിലുള്ളത്. 

ചെ​ർ​ക്ക​ള-​ജാ​ൽ​സൂ​ർ സം​സ്ഥാ​ന പാ​ത​യി​ൽ മു​ള്ളേ​രി​യ പെ​രി​യ​ടു​ക്ക​യിൽ വച്ചായിരുന്നു അപകടം. ഇരുവരും സഞ്ചരിച്ചിരുന്ന മാ​രു​തി 800 കാ​റി​നു മു​ക​ളി​ലാ​ണു മ​രം വീ​ണ​ത്. ഇന്നലെ ഉച്ചകഴിഞ്ഞാണ് അപകടമുണ്ടായത്. ജെ​സി​ബി ഉ​പ​യോ​ഗി​ച്ചു കാറിന് മുകളിൽ നിന്ന് മരം നീക്കിയ ശേഷമാണ് ഇരുവരെയും പുറത്തെടുക്കാൻ കഴിഞ്ഞത്. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും സാജിദിന്റെ ജീവൻ രക്ഷിക്കാനായില്ല. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com