കേരളത്തിലേക്ക് കുട്ടികളെ കടത്തുന്ന വന്‍സംഘം; ഡിഎന്‍എ പരിശോധന നടത്തി വലയിലാക്കാന്‍ സര്‍ക്കാര്‍

കുട്ടികളെ തേടി വരുന്നവരുടെ ഡിഎന്‍എ പരിശോധന നടത്താന്‍ സംസ്ഥാന ശിശുവികസന വകുപ്പിന്റെ തീരുമാനം
കേരളത്തിലേക്ക് കുട്ടികളെ കടത്തുന്ന വന്‍സംഘം; ഡിഎന്‍എ പരിശോധന നടത്തി വലയിലാക്കാന്‍ സര്‍ക്കാര്‍

പത്തനംതിട്ട: ബാലവേലയ്ക്കും ഭിക്ഷാടനത്തിനുമായി മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് കുട്ടികളെ കടത്തുന്ന സംഘം ശക്തമാവുന്നെന്ന് റിപ്പോര്‍ട്ട്. തെരുവില്‍ നിന്ന് കുട്ടികളെ കണ്ടെത്തിയാലും രക്ഷിതാക്കള്‍ ചമഞ്ഞെത്തി സംഘാംഗങ്ങള്‍ അവരെ മോചിപ്പിക്കാനെത്തുന്നു. ഇത് മനസിലായതോടെ കുട്ടികളെ തേടി വരുന്നവരുടെ ഡിഎന്‍എ പരിശോധന നടത്താനാണ്‌
സംസ്ഥാന ശിശുവികസന വകുപ്പിന്റെ തീരുമാനം. 

ഇങ്ങനെ കുട്ടികളെ തേടി എത്തുന്നവരുടെ ഡിഎന്‍എ പരിശോധന നടത്താന്‍ തിരുവനന്തപുരം രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയുമായി കരാറിലെത്തി. ഡിഎന്‍എ പരിശോധനയില്‍ കുട്ടിയുമായി ബന്ധമില്ലെന്ന് വ്യക്തമായാല്‍ കുട്ടികളെ കടത്തിയതിന് അവരെ അറസ്റ്റ് ചെയ്യാനാണ് തീരുമാനം. 

കഴിഞ്ഞ ഒരു വര്‍ഷത്തിന് ഇടയില്‍ 183 കുട്ടികളെ തെരുവില്‍ നിന്ന് കണ്ടെത്തിയതില്‍ 160 കുട്ടികളും ഇതര സംസ്ഥാനക്കാരാണ്. ഇതില്‍ 24 കുട്ടികളെ ബാലവേലയ്ക്കിടയിലാണ് കണ്ടെത്തിയത്. ഇതിന്റെ പേരില്‍ 17 സ്ഥാപനങ്ങള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ഹോട്ടലുകളില്‍ ഭക്ഷണം കഴിക്കാനെത്തിയവര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തി കുട്ടികളെ കണ്ടെത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com