'ജോസഫിന്റെ കാല് പിടിക്കണോ?; ഈ ചിഹ്നം അങ്ങ് മേടിച്ചാല്‍ പോരെ'; ജോസ് കെ മാണിയോട് ഷോണ്‍ ജോര്‍ജ്ജ്

പിജെ ജോസഫിന്റെ കാലും പിടിക്കേണ്ട.എന്തിന്, സ്ഥാനാര്‍ത്ഥിയുടെ ഫോട്ടോ പോലും ആവശ്യമില്ലെന്ന് ഷോണ്‍ ജോര്‍ജ്ജ്
'ജോസഫിന്റെ കാല് പിടിക്കണോ?; ഈ ചിഹ്നം അങ്ങ് മേടിച്ചാല്‍ പോരെ'; ജോസ് കെ മാണിയോട് ഷോണ്‍ ജോര്‍ജ്ജ്

കോട്ടയം:  1987 മുതല്‍ പാലായിലെ കേരള കോണ്‍ഗ്രസ് എമ്മുകാര്‍ പാര്‍ട്ടി സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്തത് രണ്ടില ചിഹ്നത്തിലായിരുന്നു. മാണിയുടെ മരണത്തെ തുടര്‍ന്നുണ്ടായ പാല ഉപതെരഞ്ഞടുപ്പില്‍ കേരളാ കോണ്‍ഗ്രസുകാര്‍ക്ക് പാര്‍ട്ടി ചിഹ്നത്തില്‍ വോട്ട് ചെയ്യാന്‍ കഴിയില്ല. പിജെ ജോസഫും ജോസ് കെ മാണിയും തമ്മിലുളള തര്‍ക്കം രൂക്ഷമായതിനെ തുടര്‍ന്നാണ് ചിഹ്നം അനുവദിച്ച് നല്‍കാന്‍ പിജെ ജോസഫ് തയ്യാറാകാതിരുന്നത്. ഇതിനിടെ ജോസ് കെ മാണിയെ പരിഹസിച്ച് ജനപക്ഷം നേതാവ് പിസി ജോര്‍ജ്ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജ്ജ് രംഗത്തെത്തി. ഈ ചിഹ്നം അങ്ങ് മേടിച്ചാല്‍ പോരേ. പി.ജെ.ജോസഫിന്റെ കാലും പിടിക്കേണ്ട.എന്തിന്, സ്ഥാനാര്‍ത്ഥിയുടെ ഫോട്ടോ പോലും ആവശ്യമില്ലെന്ന് ഷോണ്‍ ഫെയ്‌സ് ബുക്കില്‍ കുറിച്ചു. 

പിജെ ജോസഫ് ചിഹ്നം അനുവദിക്കാത്തതിനെ തുടര്‍ന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ടോം ജോസ് സ്വതന്ത്രനായാണ് മത്സരിക്കുന്നത്. ചെയര്‍മാനായി തന്നെ അംഗീകരിച്ചാല്‍ മാത്രമേ രണ്ടില ചിഹ്നം അനുവദിക്കാനാവൂ എന്ന പിജെ ജോസഫിന്റെ നിലപാട് ജോസ് കെ മാണി വിഭാഗം തള്ളിയിരുന്നു. രണ്ടില ചിഹ്നം നല്‍കാത്തതില്‍ വേദനയുണ്ടെന്ന് ജോസ് കെ മാണി പ്രതികരിച്ചു. 

'രണ്ടില ചിഹ്നം പാലായില്‍ ഉപതിരഞ്ഞെടുപ്പില്‍ നല്‍കണമെന്ന് പിജെ ജോസഫിനോട് ആവശ്യപ്പെടുകയുണ്ടായി. എന്നാല്‍ പിജെ ജോസഫ് അത് നിഷേധിച്ചു. ഇത് പാലായിലെ ജനങ്ങളെ സംബന്ധിച്ച് വേദനയുള്ള കാര്യമാണ്. അത്രമാത്രം ബന്ധം പാലായിലെ ജനങ്ങളും മാണി സാറും രണ്ടിലയുമായുണ്ട്. നിയമപരമായി രണ്ടില ലഭിക്കാന്‍ ശ്രമിക്കുകയാണ്', ജോസ് കെ മാണി പ്രതികരിച്ചു.

ചെയര്‍മാന്റെ ചുതല വഹിക്കുന്ന വര്‍ക്കിങ് ചെയര്‍മാന്‍ എന്ന അംഗീകരിച്ച് കത്ത് നല്‍കിയാല്‍ രണ്ടില ചിഹ്നം നല്‍കാമെന്നായിരുന്നു പിജെ ജോസഫിന്റെ ഉപാധി. ഇതാണ് ജോസ് കെ മാണി വിഭാഗം തള്ളിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com