'ജോസിന്റെ ഒരു അഭ്യാസവും നടക്കില്ല'; കത്ത് തെറ്റിദ്ധരിപ്പിക്കന്നതെന്ന് പിജെ ജോസഫ്

ജോസ് കെ മാണി ചെയര്‍മാനായി, തന്നെ വര്‍ക്കിങ് ചെയര്‍മാനാക്കിയാണ് കത്ത് നല്‍കിയത് - ആ ആഭ്യസമൊന്നും നടക്കില്ലെന്ന് പിജെ ജോസഫ്‌
'ജോസിന്റെ ഒരു അഭ്യാസവും നടക്കില്ല'; കത്ത് തെറ്റിദ്ധരിപ്പിക്കന്നതെന്ന് പിജെ ജോസഫ്

കോട്ടയം: പാലാ  ഉപതെരഞ്ഞടുപ്പില്‍ കേരളാ കോണ്‍ഗ്രസ് എം സ്ഥാനാര്‍ത്ഥി ടോം ജോസിന് പാര്‍ട്ടി ചിഹ്നം അനുവദിക്കണമെന്നാവശ്യപ്പെട്ട് ജോസ് കെ മാണി നല്‍കിയ കത്ത് തെറ്റിദ്ധരിപ്പിക്കുന്നതെന്ന് പിജെ ജോസഫ്. വര്‍ക്കിങ് ചെയര്‍മാന്‍ ഇന്‍ ചാര്‍ജ്ജ് ഓഫ് ചെയര്‍മാന്‍ എന്ന് പറഞ്ഞ് കത്ത് നല്‍കണമെന്ന് യുഡിഎഫ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിയോട് കൃത്യമായി പറഞ്ഞിരുന്നു. എന്നാല്‍ ജോസ് കെ മാണി ചെയര്‍മാനായി, തന്നെ വൈസ് ചെയര്‍മാനാക്കിയാണ് കത്ത് നല്‍കിയത്. ജോസിന്റെ ആ ആഭ്യാസമൊന്നും ഇവിടെ നടക്കുകയില്ലെന്ന് പിജെ ജോസഫ് പറഞ്ഞു. 

പാലായില്‍ ജോസഫ് വിഭാഗം സ്വതന്ത്രസ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയതില്‍ ഒരു തെറ്റിദ്ധാരണയും യുഡിഎഫില്‍ ഇല്ല. തെറ്റിദ്ധരിപ്പിക്കാന്‍ ചിലര്‍ ശ്രമിച്ചതാണെന്നും പിജെ ജോസഫ് പറഞ്ഞു.

അതേസമയം പാലായില്‍ സ്വതന്ത്രസ്ഥാനാര്‍ഥിയായി പത്രിക നല്‍കിയ ജോസഫ് കണ്ടത്തിലിനോട് ഇന്നത്തെ സൂക്ഷ്മപരിശോധനയ്ക്കുശേഷം പത്രിക പിന്‍വലിക്കാന്‍ പിജെ ജോസഫ് ആവശ്യപ്പെട്ടു. യുഡിഎഫ് സ്ഥാനാര്‍ഥി ജോസ് ടോമിന് രണ്ടില ചിഹ്നം ലഭിക്കില്ലെന്ന് ഉറപ്പാക്കിയ ശേഷമാകും പിന്‍വലിക്കുക. കോട്ടയം കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍  ജില്ലാ വരണാധികാരിയായ കലക്ടറുടെ നേതൃത്വത്തിലാണ് സൂക്ഷ്മ പരിശോധന. 17 പേരാണ് പത്രിക സമര്‍പ്പിച്ചിട്ടുള്ളത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com