നിങ്ങളുടെ വികാരം മാനിക്കുന്നു; ജോസ് കെ മാണിയുമായുള്ള അഭിപ്രായ വ്യത്യാസം ഇന്നല്ലെങ്കില്‍ നാളെ തീരും: പിജെ ജോസഫ്

നിങ്ങളുടെ വികാരം മാനിക്കുന്നു; ജോസ് കെ മാണിയുമായുള്ള അഭിപ്രായ വ്യത്യാസം ഇന്നല്ലെങ്കില്‍ നാളെ തീരും: പിജെ ജോസഫ്

ജോസ് കെ മാണിയുമായുള്ള അഭിപ്രായ വ്യത്യാസം ഇന്നല്ലെങ്കില്‍ നാളെ തീരുമെന്ന് പാലായിലെ യുഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ പിജെ ജോസഫ്.


പാലാ: ജോസ് കെ മാണിയുമായുള്ള അഭിപ്രായ വ്യത്യാസം ഇന്നല്ലെങ്കില്‍ നാളെ തീരുമെന്ന് പാലായിലെ യുഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ പിജെ ജോസഫ്. അഭിപ്രായ വ്യത്യാസം സ്ഥിരമല്ല. ഐക്യമുന്നണിയെടുക്കുന്ന ഏത് തീരുമാനവും അംഗികരിക്കും. അതിന്റെ അടിസ്ഥാനത്തില്‍ ജോസ് ടോമിനെ വിജയിപ്പിക്കണം. ഇന്നുമുതല്‍ ഞങ്ങള്‍ തെരഞ്ഞടുപ്പ് വേദിയിലുണ്ടാകും- അദ്ദേഹം പറഞ്ഞു. 

നവകേരളം എന്നു പറയുന്നതല്ലാതെ പിണറായി ഒന്നും ചെയ്യുന്നില്ല. ശബരിമല വിഷയത്തില്‍ തെറ്റിപ്പോയെന്ന് പാര്‍ട്ടി തന്നെ പറയുന്നു. പാലാ നിയോജകമണ്ഡലത്തില്‍ സമഗ്രവികസനത്തിനായി അധ്വാനിച്ച മാണിയുടെ പാത പിന്തുടരാന്‍ ജോസ് ടോമിന് കഴിയട്ടെയെന്നും ജോസഫ് ആശംസിച്ചു. 

ജോസഫ് വേദിയിലെത്തിയപ്പോഴും പ്രസംഗ സമയത്തും ജോസ് കെ മാണി വിഭാഗത്തിന്റെ കടുത്ത പ്രതിഷേധം ഉയര്‍ന്നു. കൂക്കിവിളികളും തെറിവിളികളുമുണ്ടായി. പ്രതിഷേധം തുടര്‍ന്നപ്പോള്‍ 'നിങ്ങളുടെ ചില വികാരങ്ങള്‍ ഞാന്‍ മനസ്സിലാക്കുന്നു. അത് ഈ സ്ഥാനാര്‍ത്ഥിയെ സ്‌നേഹിക്കുന്നവരാണ് പറഞ്ഞത് എന്ന് ഞാന്‍ കരുതുന്നു'എന്ന് ജോസഫ് പറഞ്ഞു. ഏത് പാര്‍ട്ടിയിലും ചില മത്സരങ്ങളുണ്ടാകുമ്പോള്‍ നമ്മളെല്ലം സ്വീകരിക്കുന്ന നിലപാടുകളാണ്. അതിന്റെ ഭാഗമായുണ്ടായതാണ്. അല്ലാതെ വ്യക്തിപരമല്ലെന്നും ജോസഫ് പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com