മന്ത്രിയുമായി ഉടക്കി ; സുധേഷ് കുമാറിനെ മാറ്റി, ആര്‍ ശ്രീലേഖ പുതിയ ഗതാഗത കമ്മീഷണര്‍

വകുപ്പിലെ പദ്ധതികള്‍ സമയോചിതം കമ്മീഷണര്‍ നടപ്പാക്കുന്നില്ലെന്നും പരാതികള്‍ ഉയര്‍ന്നിരുന്നു
മന്ത്രിയുമായി ഉടക്കി ; സുധേഷ് കുമാറിനെ മാറ്റി, ആര്‍ ശ്രീലേഖ പുതിയ ഗതാഗത കമ്മീഷണര്‍

തിരുവനന്തപുരം : എഡിജിപി സുധേഷ് കുമാറിനെ ഗതാഗത കമ്മീഷണര്‍ സ്ഥാനത്തുനിന്നും മാറ്റി. ഗതാഗത മന്ത്രി എ കെ ശശീന്ദ്രനുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടര്‍ന്നാണ് നടപടിയെന്നാണ് സൂചന. എഡിജിപി ആര്‍ ശ്രീലേഖയാണ് പുതിയ ഗതാഗത കമ്മീഷണര്‍.

ഗതാഗത വകുപ്പിലെ സ്ഥലംമാറ്റവുമായി ബന്ധപ്പെട്ടാണ് സുധേഷ് കുമാര്‍ മന്ത്രിയുമായി ഉടക്കിയത്. സ്ഥലംമാറ്റ ഉത്തരവില്‍ കമ്മീഷണര്‍ക്കെതിരെ ജീവനക്കാര്‍ രംഗത്തുവന്നിരുന്നു. തുടര്‍ന്ന് സുധേഷ് കുമാര്‍ പുറപ്പെടുവിച്ച സ്ഥലംമാറ്റ ഉത്തരവുകള്‍ മന്ത്രി ഇടപെട്ട് റദ്ദാക്കുകയും ചെയ്തിരുന്നു. 

കൂടാതെ വകുപ്പിലെ പദ്ധതികള്‍ സമയോചിതം കമ്മീഷണര്‍ നടപ്പാക്കുന്നില്ലെന്നും പരാതികള്‍ ഉയര്‍ന്നിരുന്നു. ഇന്നുചേര്‍ന്ന മന്ത്രിസഭായോഗം ഗതാഗത കമ്മീഷണര്‍ സ്ഥാനത്തുനിന്നും സുധേഷ് കുമാറിനെ മാറ്റാനും, ശ്രീലേഖയെ നിയമിക്കാനും തീരുമാനിക്കുകയായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com