രാഹുല്‍ പ്രധാനമന്ത്രിയാകുമെന്ന് കരുതിയാണോ പഞ്ചായത്ത് തെരഞ്ഞടുപ്പില്‍ യുഡിഎഫ് വിജയിച്ചത്; പിണറായിയോട് രമേശ് ചെന്നിത്തല

കഴിഞ്ഞ മൂന്നരവര്‍ഷമായി കേരളത്തിലാകെ അലയടിക്കുന്നത് പിണറായി വിരുദ്ധ വികാരമാണ്
രാഹുല്‍ പ്രധാനമന്ത്രിയാകുമെന്ന് കരുതിയാണോ പഞ്ചായത്ത് തെരഞ്ഞടുപ്പില്‍ യുഡിഎഫ് വിജയിച്ചത്; പിണറായിയോട് രമേശ് ചെന്നിത്തല


പലാ: കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞടുപ്പില്‍ യുഡിഎഫ് ചരിത്രവിജയം നേടിയപ്പോള്‍ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകുമെന്ന് കരുതിയാണ് ജനം വോട്ട് ചെയ്തതെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്. എന്നാല്‍ കഴിഞ്ഞ ദിവസം സംസ്ഥാനത്ത് നടന്ന തദ്ദേശപഞ്ചായത്തുകളിലേക്കുള്ള ഉപതെരഞ്ഞടുപ്പില്‍ യുഡിഎഫ് മുന്നേറ്റമുണ്ടായത് ഇതിന്റെ ഭാഗമായാണോന്ന് പിണറായി പറയണമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. പാലായില്‍ യുഡിഎഫ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ചെന്നിത്തല.

കഴിഞ്ഞ മൂന്നരവര്‍ഷമായി കേരളത്തിലാകെ അലയടിക്കുന്നത് പിണറായി വിരുദ്ധ വികാരമാണ്. അതാണ് കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞടുപ്പില്‍ എല്‍ഡിഎഫിന് ചരിത്രവിജയം സമ്മാനിച്ചത്. പാലാ ഉപതെരഞ്ഞടുപ്പില്‍ മുഖ്യമന്ത്രി പറഞ്ഞതുപോലെ ഭരണത്തിന്റെ വിലയിരുത്തല്‍ ആണെങ്കില്‍ യുഡിഎഫിന്റെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി അന്‍പതിനായിരം വോട്ടകുള്‍ക്ക് വിജയിക്കും.

യുഡിഎഫ് ഒറ്റക്കെട്ടായി തെരഞ്ഞടുപ്പിനെ നേരിടണം. കേരളജനതയുടെ ആഗ്രഹമനുസരിച്ച് മുന്നേറാന്‍ നമുക്ക് കഴിയണം. നാം ഓര്‍ക്കേണ്ടത് ചുവരുണ്ടെങ്കിലെ ചിത്രം വരയ്ക്കാനാവൂ എന്നതാണ്. പ്രളയക്കെടതിയില്‍ കേരളം ദുരിതമനുഭവിച്ചപ്പോള്‍ കേരളം ഒറ്റക്കെട്ടായാണ് നിന്നത്. എന്നാല്‍ പ്രളയദുരിതാശ്വാസഫണ്ടിലേക്ക് ലഭിച്ച 2014 കോടി രൂപ മുഖ്യമന്ത്രി ചെലവഴിക്കാതെ വെച്ചിരിക്കുക്കയാണ്. സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി ഉണ്ടായപ്പോള്‍ അതിവിദഗ്ധമായാണ് അന്നത്തെ ധനമന്ത്രിയായ കെഎം മാണി സമ്പദ് രംഗം പിടിച്ചുനിര്‍ത്തിയതെന്നും ചെന്നിത്തല പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com