ഓണത്തിരക്ക്; നാല് സ്‌പെഷല്‍ ട്രെയിനുകള്‍, സമയവിവരം ഇങ്ങനെ

ഓണ സമയത്ത് യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്തു കേരളത്തിന് രെറയില്‍വെ  നാലു സ്‌പെഷല്‍ ട്രെയിനുകള്‍ അനുവദിച്ചു
ഓണത്തിരക്ക്; നാല് സ്‌പെഷല്‍ ട്രെയിനുകള്‍, സമയവിവരം ഇങ്ങനെ

പാലക്കാട്: ഓണ സമയത്ത് യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്തു കേരളത്തിന് രെറയില്‍വെ  നാലു സ്‌പെഷല്‍ ട്രെയിനുകള്‍ അനുവദിച്ചു.  സെക്കന്തരാബാദ്-കൊച്ചുവേളി, നിസാമാബാദ്-എറണാകുളം, ബനസ്‌വാടി-കൊച്ചുവേളി, കൊച്ചുവേളി-കൃഷ്ണരാജപുരം റൂട്ടുകളിലാണ് സ്‌പെഷല്‍ ട്രെയിനുകള്‍ സര്‍വീസ് നടത്തുക.

സെക്കന്തരാബാദില്‍നിന്നും എട്ടിന് വൈകിട്ട് 4.35ന് പുറപ്പെടുന്ന സെക്കന്തരാബാദ്-കൊച്ചുവേളി സ്‌പെഷല്‍ ഫെയര്‍ ട്രെയിന്‍ (07119) 10ന് ഉച്ചയ്ക്ക് ഒരു മണിക്കു കൊച്ചുവേളിയിലെത്തും. തിരിച്ച് കൊച്ചുവേളിയില്‍നിന്ന് 13ന് രാത്രി 9.20ന് പുറപ്പെടുന്ന കൊച്ചുവേളി-സെക്കന്തരാബാദ് (07120) സ്‌പെഷല്‍ 15ന് പുലര്‍ച്ചെ 3.35ന് സെക്കന്തരാബാദ് എത്തും. 

വാറങ്കല്‍, ഖമ്മം, വിജയവാഡ, ഒന്‍ഗോള്‍, നെല്ലൂര്‍, ഗുണ്ടൂര്‍, റെനിഗുണ്ട, കഠ്പാടി, ജോലാര്‍പേട്ട, സേലം, ഈറോഡ്, തിരുപ്പൂര്‍, കോയമ്പത്തൂര്‍, പാലക്കാട്, ഒറ്റപ്പാലം, തൃശൂര്‍, ആലുവ, എറണാകുളം ടൗണ്‍, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂര്‍, കായംകുളം, കൊല്ലം എന്നിവിടങ്ങളില്‍ സ്‌റ്റോപ്പുണ്ട്. 

നിസാമാബാദ്-എറണാകുളം സ്‌പെഷല്‍ ട്രെയിന്‍ (07505) എട്ടിന് രാവിലെ 9.50ന് നിസാമാബാദില്‍നിന്നും യാത്രതിരിച്ചു പിറ്റേന്ന് വൈകിട്ട് 3.30ന് എറണാകുളം ജങ്ഷനില്‍ എത്തും. തിരിച്ച്(07504) 13ന് രാത്രി 11ന് എറണാകുളത്തു നിന്നു പുറപ്പെട്ട് 15ന് ഉച്ചയ്ക്ക് 2.30ന് നിസാമാബാദിലെത്തും. 

കാമറെഡ്ഡി, ബൊലാറാം, മാല്‍ക്കജ്ഗിരി, കച്ചേഗുഡ, ജഡ്ചര്‍ല, മഹബൂബ്‌നഗര്‍, വനപര്‍ട്ടി റോഡ്, ഗാഡ്‌വാല്‍, കുര്‍ണൂല്‍ സിറ്റി, ദോണ്‍, ഗൂട്ടി, തടിപട്രി, മുദ്ദനൂര്‍, യെരഗുണ്ട്‌ല, കുഡപ്പ, മന്ദലൂര്‍, രാജംപേട്ട, കോഡുര്‍, റെനിഗുണ്ട, കഠ്പാടി, ജോലാര്‍പേട്ട, സേലം, ഈറോഡ്, തിരുപ്പൂര്‍, കോയമ്പത്തൂര്‍, പാലക്കാട് ജങ്ഷന്‍, ഒറ്റപ്പാലം, തൃശൂര്‍, ആലുവ എന്നിവിടങ്ങളില്‍ സ്‌റ്റോപ്പുണ്ട്. 

കൂടാതെ 6, 9 തീയതികളില്‍ ബനസ്‌വാടി-കൊച്ചുവേളി സ്‌പെഷല്‍ (06557) സര്‍വീസ് നടത്തും. ഈ ദിവസങ്ങളില്‍ വൈകിട്ട് 3.40ന് ബനസ്‌വാടിയില്‍നിന്നും പുറപ്പെടുന്ന ട്രെയിന്‍ പിറ്റേദിവസം രാവിലെ 6.50ന് കൊച്ചുവേളിയിലെത്തും.

 കൃഷ്ണരാജപുരം, സേലം, ഈറോഡ്, തിരുപ്പൂര്‍, കോയമ്പത്തൂര്‍, പാലക്കാട് ജങ്ഷന്‍, തൃശൂര്‍, ആലുവ, എറണാകുളം ടൗണ്‍, കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂര്‍, കായംകുളം, കൊല്ലം എന്നീ സ്‌റ്റോപ്പുകളില്‍ നിര്‍ത്തും. 

കൊച്ചുവേളി-കൃഷ്ണരാജപുരം സ്‌പെഷല്‍ (06558) 7, 10 തീയതികളില്‍ കൊച്ചുവേളിയില്‍നിന്നും ഉച്ചയ്ക്ക് 12.50ന് പുറപ്പെടും. 

പിറ്റേന്ന് പുലര്‍ച്ചെ നാലിന് കൃഷ്ണരാജപുരത്തെത്തും. കൊല്ലം, കായംകുളം, ചെങ്ങന്നൂര്‍, തിരുവല്ല, ചങ്ങനാശ്ശേരി, കോട്ടയം, എറണാകുളം ടൗണ്‍, ആലുവ, തൃശൂര്‍, പാലക്കാട് ജങ്ഷന്‍, കോയമ്പത്തൂര്‍, തിരുപ്പൂര്‍, ഈറോഡ്, സേലം എന്നിവിടങ്ങളിലാണ് സ്‌റ്റോപ്പുള്ളത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com