ജോസഫിന് എതിരായ കൂവല്‍ കാര്യമാക്കേണ്ട; ജോസ് ടോം മികച്ച വിജയം നേടുമെന്ന് ഉമ്മന്‍ചാണ്ടി

പാലാ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് ടോം മികച്ച വിജയം നേടുമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് ടോം മികച്ച വിജയം നേടുമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ജോസ് ടോമിന് രണ്ടില ചിഹ്നം കിട്ടാതിരുന്നത് നിയമപരമായ പ്രശ്‌നങ്ങള്‍ കൊണ്ടാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ജോസഫിന് എതിരായ കൂവല്‍ പ്രതിഷേധം കാര്യമാക്കേണ്ടതില്ല. ഏതാനും ചിലരുടെ പ്രതിഷേധം മാത്രമാണ് അത്- അദ്ദേഹം പറഞ്ഞു. 

യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന് ഇടയില്‍ ജോസ് കെ മാണി വിഭാഗം പ്രവര്‍ത്തകര്‍ പിജെ ജോസഫിനെ തെറിവിളിക്കുകയും കൂകുയും ചെയ്തിരുന്നു. ഇതേക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ഉമ്മന്‍ചാണ്ടി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com