പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ലോറിക്കാരന് പിഴ 62,000 രൂപ; സംസ്ഥാനത്ത് ഇതുവരെ ഈടാക്കിയതില്‍ ഉയര്‍ന്ന തുക

അധികഭാരത്തിന് 42000 രൂപ പിഴയും, അടിസ്ഥാന പിഴത്തുകയായ 20000വുമാണ് ഈടാക്കിയത്

തിരുവനന്തപുരം: അമിത ഭാരത്തിന്റെ പേരില്‍ മോട്ടോര്‍വാഹന വകുപ്പ് പിടികൂടിയ ലോറിക്ക് പിഴയിട്ടത് 62,000 രൂപ. ഗതാഗത നിയമലംഘനത്തിനുള്ള പിഴ കുത്തനെ ഉയര്‍ത്തിയതിന് ശേഷം സംസ്ഥാനത്ത് ഒരു വാഹനത്തില്‍ നിന്ന് ഇതുവരെ ഈടാക്കിയതില്‍ വെച്ച് ഏറ്റവും ഉയര്‍ന്ന തുകയാണ് ഇത്. 

തമിഴ്‌നാട് രജിസ്‌ട്രേഷനിലെ ലോറി അമരവിളയില്‍ വെച്ചാണ് മോട്ടോര്‍ വാഹന വകുപ്പ് പിടികൂടിയത്. തിരുനല്‍വേലിയില്‍ നിന്ന് പാറ കയറ്റി എത്തിയതായിരുന്നു ഈ ലോറി. അധിക ഭാരം കയറ്റിയാല്‍ 20,000 രൂപയാണ് ഏറ്റവും കുറഞ്ഞ പിഴ. 

അധികമുള്ള ഓരോ ടണ്ണിനും 2000 രൂപ വീതം നല്‍കണം. മോട്ടോര്‍വാഹന വകുപ്പ് അമരവിളയില്‍ പിടികൂടിയ ലോറിയില്‍ 21 ടണ്ണായിരുന്നു അമിത ഭാരം. അധികഭാരത്തിന് 42000 രൂപ പിഴയും, അടിസ്ഥാന പിഴത്തുകയായ 20000വുമാണ് ഈടാക്കിയത്. വാഹന ഉടമ 62,000 രൂപ പിഴയടച്ച് വാഹനവുമായി പോയി. 

നേരത്തെ, അമിത ഭാരത്തിന് 2000 രൂപയും, അധികമുള്ള ഓരോ ടണ്ണിനും 1000 രൂപ വീതവുമായിരുന്നു പിഴ. വ്യാഴാഴ്ച മാത്രം ഗതാഗത നിയമലംഘനങ്ങളിലൂടെ മോട്ടോര്‍വാഹന വകുപ്പ് 26.95 രൂപ പിഴത്തുകയായി പിരിച്ചെടുത്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com