സക്കീര്‍ ഹുസൈന്‍ പെടുമോ?; എസ്ഐ പെടുമോ?; കളമശ്ശേരിയിലെ വിവാദ ഫോണ്‍ സംഭാഷണത്തില്‍ അന്വേഷണം തുടങ്ങി

കൊച്ചി ഡിസിപിജി പൂങ്കുഴലിക്കാണ് അന്വേഷണ ചുമതല
സക്കീര്‍ ഹുസൈന്‍ പെടുമോ?; എസ്ഐ പെടുമോ?; കളമശ്ശേരിയിലെ വിവാദ ഫോണ്‍ സംഭാഷണത്തില്‍ അന്വേഷണം തുടങ്ങി

കൊച്ചി: സിപിഎം കളമശ്ശേരി ഏരിയ സെക്രട്ടറി സക്കീർ ഹുസൈനും എസ്ഐ അമൃതരംഗനും തമ്മിലുള്ള ഫോൺ സംഭാഷണം പുറത്തുവന്ന സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. കൊച്ചി ഡിസിപിജി പൂങ്കുഴലിക്കാണ് അന്വേഷണ ചുമതല. ഫോൺ സംഭാഷണം പ്രചരിപ്പിച്ചതടക്കമുള്ള കാര്യങ്ങളാണ് അന്വേഷിക്കുന്നത്.

സംഭവത്തിൽ സംസ്ഥാന സർക്കാറിനോട് ഹൈകോടതി വിശദീകരണം തേടിയിരുന്നു. പൊലീസുകാരന്‍റെ കൃത്യനിർവഹണത്തിൽ രാഷ്ട്രീയക്കാർ ഇടപെടുന്നത് എങ്ങിെനയാണെന്ന് കോടതി ചോദിച്ചിരുന്നു. എസ്ഐയെ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും അമൃതരംഗനാണ് അപമര്യാദയായി പെരുമാറുകയും പരാതിക്കാരന്‍റെ ഫോൺ സംഭാഷണം റെക്കോർഡ് ചെയ്ത് പ്രചരിപ്പിച്ചെന്നുമാണ് സക്കീർ ഹുസൈൻ പറയുന്നത്.

സക്കീർ ഹുസൈൻ നിയമവിരുദ്ധ ആവശ്യങ്ങളൊന്നും ഉന്നയിക്കാത്ത സ്ഥിതിക്ക് ഫോൺ സംഭാഷണം മനഃപൂർവം റെക്കോർഡ് ചെയ്ത് പുറത്തുവിടാൻ ഒരു സബ് ഇൻസ്പെക്ടർ തയാറായത് നിസാരമായി കാണേണ്ട കാര്യമല്ലെന്ന് കോൺഗ്രസ് എം.എൽ.എ വി.ടി ബൽറാം പ്രതികരിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com