കണ്ടനാട് പള്ളിയില്‍ തര്‍ക്കം രൂക്ഷം; വികാരിയെ യാക്കോബായ വിശ്വാസികള്‍ ബലം പ്രയോഗിച്ച് പുറത്താക്കി; പരിക്ക്

കണ്ടനാട് പള്ളിയില്‍ യാക്കോബായ ഓര്‍ത്തഡോക്‌സ് തര്‍ക്കം രൂക്ഷം
കണ്ടനാട് പള്ളിയില്‍ തര്‍ക്കം രൂക്ഷം; വികാരിയെ യാക്കോബായ വിശ്വാസികള്‍ ബലം പ്രയോഗിച്ച് പുറത്താക്കി; പരിക്ക്

എറണാകുളം: കണ്ടനാട് പള്ളിയില്‍ യാക്കോബായ ഓര്‍ത്തഡോക്‌സ് തര്‍ക്കം രൂക്ഷം. ഓര്‍ത്തഡോക്‌സ് വികാരിയെ ഒരു സംഘം യാക്കോബായ വിശ്വാസികള്‍ ബലം പ്രയോഗിച്ച് പള്ളിക്ക് പുറത്താക്കി. സുപ്രീം കോടതി ഉത്തരവിന് പിന്നാലെയാണ് തര്‍ക്കം വീണ്ടും ഉടലെടുത്തത്. 

വികാരിയായ ഐസക്ക് മട്ടുമ്മലിനെയാണ് പുറത്താക്കിയത്. പരിക്കേറ്റ വികാരിയെ കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. യാക്കോബായ വിഭാഗത്തിന് പ്രാര്‍ഥനയ്ക്കായി പള്ളി വിട്ടു കൊടുക്കണമെന്നാവശ്യപ്പെട്ടായിരുന്നു വികാരിക്ക് നേരെ കൈയേറ്റം ഉണ്ടായത്. 

മലങ്കര സഭയ്ക്കു കീഴിലുള്ള പള്ളികൾ 1934ലെ ഭരണഘടനയുടെ അടിസ്ഥാനത്തിലുള്ള അധികാരങ്ങൾ പ്രകാരമാണ് ഭരിക്കേണ്ടതെന്ന വിധിക്കു വിരുദ്ധമായി ഹൈക്കോടതി ഇടക്കാല ഉത്തരവു നൽകിയിരുന്നു. ഇതിനെ കഴിഞ്ഞ ​ദിവസം സുപ്രീം കോടതി നിശിത വിമർശനത്തിനിടയാക്കിയിരുന്നു. ഓരോ ആഴ്ച ഇടവിട്ട് ഓർത്തഡോക്സ്, യാക്കോബായ വിഭാഗങ്ങൾക്ക് ആരാധനാ സൗകര്യം അനുവദിച്ച് കഴിഞ്ഞ മാർച്ച് എട്ടിന് ഹൈക്കോടതി സിംഗിൾ ബെഞ്ച് നൽകിയ ഉത്തരവാണ് സുപ്രീം കോടതിയെ ചൊടിപ്പിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com