കൊച്ചി മെട്രോയില്‍ യാത്ര ചെയ്തത് റെക്കോഡ് ആളുകള്‍; വെള്ളിയാഴ്ച 81,000 പേര്‍

നഗരത്തിലും ദേശീയപാതയിലും അനുഭവപ്പെട്ട രൂക്ഷമായ ഗതാഗതകുരുക്ക് മെട്രോയ്ക്ക് ഗുണമായി
കൊച്ചി മെട്രോയില്‍ യാത്ര ചെയ്തത് റെക്കോഡ് ആളുകള്‍; വെള്ളിയാഴ്ച 81,000 പേര്‍

കൊച്ചി: കൊച്ചി മെട്രോയില്‍ വെള്ളിയാഴ്ച യാത്ര ചെയ്തത് 81,000 പേര്‍. വെള്ളിയാഴ്ച വൈകീട്ട് ആറ് വരെ 59,161 പേരും യാത്ര ചെയ്തു. വ്യാഴാഴ്ച യാത്ര ചെയ്തത് 71,711 പേരാണ്.

നഗരത്തിലും ദേശീയപാതയിലും അനുഭവപ്പെട്ട രൂക്ഷമായ ഗതാഗതകുരുക്ക് മെട്രോയ്ക്ക് ഗുണമായി. പലരും ബസ് ഉപേക്ഷിച്ച് മെട്രോയിലാണ് യാത്ര ചെയ്തത്.

മണിക്കൂറുകളോളമാണ് ദേശീയപാതയില്‍ വെള്ളിയാഴ്ച കുരുക്ക് അനുഭവപ്പെട്ടത്. മഹാരാജാസ് കോളജ് മുതല്‍ തൈക്കൂടം വരെയുള്ള പുതിയ റൂട്ടിന്റെ ഉദ്ഘാടനത്തിന് ശേഷം യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായതായി മെട്രോ അധികൃതര്‍ പറഞ്ഞു. സാധാരണഗതിയില്‍ ആലുവമുതല്‍ മഹാരാജാസ് ഗ്രൗണ്ട് വരെയുള്ള മെട്രോ റൂട്ടില്‍ ശരാശരി 40,000 മുതല്‍ 45,000 വരെ യാത്രക്കാരാണ് ഉണ്ടായിരുന്നത്. തൈക്കൂടത്തേക്ക് സര്‍വീസ് യാഥാര്‍ത്ഥ്യമായതോടെ ഇത് 75,000 ആയി വര്‍ധിക്കുമെന്നാണ് കണക്കുകൂട്ടല്‍. യാത്രക്കാരെ കൂടുതല്‍ ആകര്‍ഷിക്കാന്‍ മെട്രോ ടിക്കറ്റ് നിരക്കില്‍ ഇളവ് ഉള്‍പ്പടെ പ്രഖ്യാപിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com