ഗട്ടറില്‍ പൂക്കളം; യുവതിയുടെ പ്രതിഷേധമേറ്റെടുത്ത് സോഷ്യല്‍ മീഡിയ

പൊട്ടിപ്പൊളിഞ്ഞ റോഡില്‍ അത്തപ്പൂക്കളമിടുന്ന ഒരു സുന്ദരിയുടെ ചിത്രമാണ് സൈബര്‍ ലോകത്ത് വൈറലായിരിക്കുന്നത്
ഗട്ടറില്‍ പൂക്കളം; യുവതിയുടെ പ്രതിഷേധമേറ്റെടുത്ത് സോഷ്യല്‍ മീഡിയ

കൊച്ചി: കൊച്ചിയിലെ റോഡുകളുടെ ശോചനീയാവസ്ഥയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാവിഷയം. കഴിഞ്ഞ ദിവസമാണ് കൊച്ചിയിലെ റോഡുകള്‍ നന്നാക്കാത്തതിന് ഹൈക്കോടതി സര്‍ക്കാരിനെതിരെ സ്വമേധയാ കേസെടുത്തത്. റോഡുകളുടെ ദുരവസ്ഥയില്‍ നിരവധിപേരാണ് ട്രോളുകളും കുറിപ്പുകളുമിട്ടു കടുത്ത പ്രതിഷധവും പരിഹാസവുമായി രംഗത്തുവന്നിരിക്കുന്നത്. 

സാധാരണഗതിയില്‍ റോഡിലെ കുഴിയില്‍ വാഴ വച്ചും തോണിയുണ്ടാക്കി ഒഴുക്കിവിട്ടുമാണ് പ്രതിഷേധമെങ്കില്‍ ഇത്തവണ വേറിട്ടൊരു രീതിയാണ് പരീക്ഷിച്ചിരിക്കുന്നത്. പൊട്ടിപ്പൊളിഞ്ഞ റോഡില്‍ അത്തപ്പൂക്കളമിടുന്ന ഒരു സുന്ദരിയുടെ ചിത്രമാണ് സൈബര്‍ ലോകത്ത് വൈറലായിരിക്കുന്നത്. ഫോട്ടോഗ്രാഫര്‍ അനുലാലാണ് വ്യത്യസ്തമായ ഈ ആശയത്തിന് പിന്നില്‍. മോഡല്‍ നിയ ശങ്കരത്തിലാണ് ഫോട്ടോയ്ക്ക് പോസ് ചെയ്തിരിക്കുന്നത്. 

കാറില്‍ സഞ്ചരിക്കവേ കുണ്ടന്നൂരിലെ കുഴിയില്‍ച്ചാടിയ ദുരനുഭവത്തില്‍ നിന്നാണ് ഇത്തരമൊരു ആശയം മനസ്സിലെത്തിയതെന്ന് അനുലാല്‍ പറയുന്നു. സാധാരണനിലയില്‍ റോഡില്‍ തോണിയിറക്കിയും വാഴനട്ടുമൊക്കെയാണ് പലരും പ്രതിഷേധിക്കുന്നത്. ഫോട്ടോഗ്രാഫറായതിനാല്‍ തൊഴിലിനോട് ചേര്‍ന്നുനില്‍ക്കുന്ന പ്രതിഷേധമാര്‍ഗമാണ് അനുലാല്‍ തിരഞ്ഞെടുത്തത്. പനമ്പിള്ളി നഗറിലെ കുഴിക്ക് സമീപമായിരുന്നു ഫോട്ട് ഷൂട്ട്. കൊച്ചിയിലെ റോഡുകളുടെ ദുരവസ്ഥയില്‍ നിരവധി ട്രോളുകളും പരിഹാസവും സാമൂഹ്യമാധ്യമങ്ങളില്‍ നിറയുന്നുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com