വിവാഹത്തിന് മണിക്കൂറുകള്‍ മാത്രം; പ്രതിശ്രുത വധു മുങ്ങി

ഇടുക്കി കാന്തല്ലൂര്‍ സ്വദേശിനിയെയാണ് ഏറ്റുമാനൂരിലെ സ്വകാര്യ ലോഡ്ജില്‍ നിന്ന് ഇന്നലെ കാണാതായത്
വിവാഹത്തിന് മണിക്കൂറുകള്‍ മാത്രം; പ്രതിശ്രുത വധു മുങ്ങി

കോട്ടയം: വിവാഹത്തിനു മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ പ്രതിശ്രുത വധുവിനെ കാണാതായി. ഇടുക്കി കാന്തല്ലൂര്‍ സ്വദേശിനിയെയാണ് ഏറ്റുമാനൂരിലെ സ്വകാര്യ ലോഡ്ജില്‍ നിന്ന് ഇന്നലെ കാണാതായത്.

ഏറ്റുമാനൂര്‍ സ്വദേശിയായ യുവാവുമായി ഇന്ന് മഹാദേവ ക്ഷേത്രത്തില്‍ വിവാഹം നടത്താനിരിക്കുകയായിരുന്നു. വിവാഹത്തിനായി യുവതിയും ബന്ധുക്കളും ഇന്നലെ വൈകുന്നേരം 4ന് ലോഡ്ജില്‍ മുറിയെടുത്തു. അഞ്ചുമണിയോടെ യുവതിയെ കാണാതായി. ഇതുസംബന്ധിച്ച് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി. പൊലീസ് അന്വേഷണം ആരംഭിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com