സ്‌നേഹത്തോടെ ചെവിയാട്ടി നില്‍ക്കുന്ന 'മണിയന്‍' ഇനി ഓര്‍മ; മേലാകെ മുറിവുകള്‍, ദാരുണാന്ത്യം

ബത്തേരി കുറിച്യാട് വനമേഖലയില്‍വച്ച് മറ്റ് കാട്ടാനകള്‍ മണിയനെ കുത്തിക്കൊല്ലുകയായിരുന്നു
സ്‌നേഹത്തോടെ ചെവിയാട്ടി നില്‍ക്കുന്ന 'മണിയന്‍' ഇനി ഓര്‍മ; മേലാകെ മുറിവുകള്‍, ദാരുണാന്ത്യം

കല്‍പ്പറ്റ:  കാടും നാടും തമ്മിലുളള ബന്ധം ഊഷ്്മളമാക്കിയ സഹ്യന്റെ മകന്‍ ഇനിയില്ല.വയനാട്ടുകാരുടെ ഓമനയായിരുന്ന മണിയനാന ചരിഞ്ഞു. ബത്തേരി കുറിച്യാട് വനമേഖലയില്‍വച്ച് മറ്റ് കാട്ടാനകള്‍ മണിയനെ കുത്തിക്കൊല്ലുകയായിരുന്നു. വയനാട്ടില്‍ കാട്ടുമൃഗങ്ങള്‍ നാട്ടില്‍ ശല്യക്കാരാകുമ്പോഴും മണിയന്‍ എല്ലാവരുടെയും ഓമനയായിരുന്നു. 

കുറിച്യാട് ഫോറസ്റ്റ് റേഞ്ച് ഓഫീസിന് സമീപം പുല്ലുമലയില്‍വച്ച് കഴിഞ്ഞദിവസം രാത്രി കാട്ടാനകളുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റാണ് മണിയനാന ചരിഞ്ഞത്. നേരം പുലരുമ്പോഴേക്കും കാടതിര്‍ത്തികളിലും നാട്ടിലുമെത്തി സ്‌നേഹം നിറച്ച് ചെവിയാട്ടിനില്‍ക്കുന്ന മണിയനാനയുടെ വേര്‍പാട് നാട്ടുകാര്‍ക്ക് നൊമ്പരമായി. 

ആ പേരു ചൊല്ലിവിളിച്ച് ആര്‍ക്കും മണിയന്റെ അടുത്തേക്ക് ധൈര്യത്തോടെ പോകാമായിരുന്നു. നാട്ടുകാര്‍ നല്‍കുന്നതെല്ലാം വയറുനിറച്ച് കഴിച്ച് വൈകീട്ടോടെ കാട്ടിലേക്ക് മടങ്ങുന്ന ശീലം കഴിഞ്ഞ ദിവസംവരെ മണിയന്‍ തുടര്‍ന്നിരുന്നു. പുല്‍പ്പള്ളി ഇരുളവും, ബത്തേരിക്കടുത്ത് കൂടല്ലൂരും മണിയന്റെ വിഹാര കേന്ദ്രങ്ങളായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com