കൂവിയത് മര്യാദകേട്, ജോസഫ് കെ എം മാണിയെപ്പോലെ തന്നെയാണെന്ന് ഓര്‍ക്കണം : എം എം മണി

ജോസഫ് പണ്ടേ യുഡിഎഫ് വിടേണ്ടതായിരുന്നു. ജോസഫിന്റെ നിലപാട് ഇടതുമുന്നണിക്ക് ഗുണം ചെയ്യുമെന്നും മന്ത്രി മണി
കൂവിയത് മര്യാദകേട്, ജോസഫ് കെ എം മാണിയെപ്പോലെ തന്നെയാണെന്ന് ഓര്‍ക്കണം : എം എം മണി

ഇടുക്കി : പാലായിലെ യുഡിഎഫ് കണ്‍വെന്‍ഷനില്‍ പി ജെ ജോസഫിനെ കൂവിയത് മര്യാദകേടെന്ന് മന്ത്രി എം എം മണി. ജോസഫിനെ കൂകി വിളിച്ചത് ശരിയായില്ല. ജോസഫിനെ കൂവിയത് യുഡിഎഫിന് ദോഷം ചെയ്യും.  കെ എം മാണിയെപ്പോലെ തന്നെയാണ് പി ജെ ജോസഫ് എന്ന് ഓര്‍ക്കണമെന്നും മന്ത്രി പറഞ്ഞു. 

കേരള കോണ്‍ഗ്രസിനെ ദുര്‍ബലപ്പെടുത്താന്‍ യുഡിഎഫ് ശ്രമിച്ചു. ജോസഫ് പണ്ടേ യുഡിഎഫ് വിടേണ്ടതായിരുന്നു. ജോസഫിന്റെ നിലപാട് ഇടതുമുന്നണിക്ക് ഗുണം ചെയ്യുമെന്നും മന്ത്രി മണി പറഞ്ഞു.

പാലായിലെ കണ്‍വെന്‍ഷനില്‍ കൂകി വിളിച്ച് അപമാനിക്കപ്പെട്ടതില്‍, ആത്മാഭിമാനമുണ്ടെങ്കില്‍ ജോസഫ് യുഡിഎഫ് വിടണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ആവശ്യപ്പെട്ടിരുന്നു. പി ജെ ജോസഫിനെ യുഡിഎഫ് സമ്മേളനത്തില്‍ അപമാനിച്ചു. ഉമ്മന്‍ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും ഒന്നും ചെയ്യാനായില്ല. പി ജെ ജോസഫ് കോണ്‍ഗ്രസിന്റെ തടവറയിലാണെന്നും കോടിയേരി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com