കെ​സ്ആ​ർ​ടി​സി​യി​ൽ ശമ്പ​ള​വും ബോ​ണ​സും വി​ത​ര​ണം ചെ​യ്തു; ദി​വ​സ വേ​ത​നക്കാർക്ക് ശമ്പളം നാളെ മു​ത​ൽ 

ശമ്പ​ള​വും ബോ​ണ​സും അ​ല​വ​ൻ​സും പൂ​ർ​ണ​മാ​യും വി​ത​ര​ണം ചെ​യ്താ​യി ഗ​താ​ഗ​ത​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് അ​റി​യി​ച്ചു
കെ​സ്ആ​ർ​ടി​സി​യി​ൽ ശമ്പ​ള​വും ബോ​ണ​സും വി​ത​ര​ണം ചെ​യ്തു; ദി​വ​സ വേ​ത​നക്കാർക്ക് ശമ്പളം നാളെ മു​ത​ൽ 

തി​രു​വ​ന​ന്ത​പു​രം: കെ​സ്ആ​ർ​ടി​സി​യി​ൽ എ​ല്ലാ വി​ഭാ​ഗം ജീ​വ​ന​ക്കാ​ർ​ക്കും ശമ്പ​ള​വും ആനുകൂല്യങ്ങളും വി​ത​ര​ണം ചെ​യ്തു. മു​ഴു​വ​ൻ ജീ​വ​ന​ക്കാ​രു​ടെ​യും ശമ്പ​ള​വും ബോ​ണ​സും അ​ല​വ​ൻ​സും പൂ​ർ​ണ​മാ​യും വി​ത​ര​ണം ചെ​യ്താ​യി ഗ​താ​ഗ​ത​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് അ​റി​യി​ച്ചു.  ദി​വ​സ വേ​ത​നക്കാരായ താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​രു​ടെ ശമ്പളം നാളെ മു​ത​ൽ അ​താ​ത് ഡി​പ്പോ​ക​ളി​ൽ നി​ന്ന് നൽകാൻ കെ​എ​സ്ആ​ർ​ടി​സി മാ​നേ​ജ്മെ​ന്‍റ് നിർദേശം നൽകി. 

സ​ർ​ക്കാ​ർ കെ​എ​സ്ആ​ർ​ടി​സി​ക്ക് ന​ൽ​കു​ന്ന 20കോ​ടി രൂ​പ​യു​ടെ പ്ര​തി​മാ​സ സാ​മ്പ​ത്തി​ക സ​ഹാ​യ​ത്തി​നു പു​റ​മേ 20 കോ​ടി രൂ​പ ‌അ​ധി​കം അ​നു​വ​ദി​ച്ച​തി​നാ​ലാ​ണ് ശ​മ്പ​ള​വും ആനുകൂല്യങ്ങളും ഓ​ണ​ത്തി​നു മു​ൻ​പു ന​ൽ​കാ​ൻ ക​ഴി​ഞ്ഞ​ത്.  ഓ​ണ്‍​ലൈ​ൻ ഇ​ട​പാ​ടാ​യ​തി​നാ​ൽ ഇന്നു ത​ന്നെ ജീ​വ​ന​ക്കാ​രു​ടെ അ​ക്കൗ​ണ്ടു​ക​ളി​ൽ പ​ണം എ​ത്തി. 

കെ​എ​സ്ആ​ർ​ടി​സി​ക്കു അ​ധി​ക സാ​മ്പ​ത്തി​ക സ​ഹാ​യം അ​നു​വ​ദിച്ചുകൊണ്ട് വെ​ള്ളി​യാ​ഴ്ച രാ​ത്രി​​യാ​ണ് ധ​ന​വ​കു​പ്പ്‌ തീരുമാനം കൈകൊണ്ടത്. ശ​നി​യാ​ഴ്ച രാ​ത്രി​യോ​ടെ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി ജീവനക്കാർക്ക് ശമ്പളം നൽകുകയായിരുന്നു. ക്ല​റി​ക്ക​ൽ ജീ​വ​ന​ക്കാ​ർ​ക്ക് ശ​നി​യാ​ഴ്ചയും എ​ക്സി​ക്യൂ​ട്ടീ​വ് വി​ഭാ​ഗം ജീ​വ​ന​ക്കാ​ർ​ക്കും താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​ർ​ക്കും ഞാ​യ​റാ​ഴ്ച​യോ​ടെയും ശ​മ്പ​ളം ലഭിച്ചു.  സ​ർ​ക്കാ​ർ സ​ഹാ​യ​ത്തി​നു പു​റ​മേ ഒ​രു ദി​വ​സ​ത്തെ വ​രു​മാ​നം കൂ​ടി ചേ​ർ​ത്താ​ണ് വി​ത​ര​ണം പൂ​ർ​ത്തി​യാ​ക്കി​യ​ത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com