കൊട്ടക്കമ്പൂര്‍ ഭൂമി ഇടപാട് : ജോയ്‌സ് ജോര്‍ജ്ജിന് വന്‍ തിരിച്ചടി, പട്ടയവും തണ്ടപ്പേരും റദ്ദാക്കി

ജോയ്‌സ് ജോര്‍ജിന്റെയും ബന്ധുക്കളുടെയും പേരിലുള്ള പട്ടയവും തണ്ടപ്പേരും റദ്ദാക്കി
കൊട്ടക്കമ്പൂര്‍ ഭൂമി ഇടപാട് : ജോയ്‌സ് ജോര്‍ജ്ജിന് വന്‍ തിരിച്ചടി, പട്ടയവും തണ്ടപ്പേരും റദ്ദാക്കി

ഇടുക്കി: കൊട്ടക്കമ്പൂര്‍ ഭൂമി ഇടപാടില്‍ ഇടുക്കി മുൻ എംപി ജോയ്‌സ് ജോര്‍ജ്ജിന് വന്‍ തിരിച്ചടി. ജോയ്‌സ് ജോര്‍ജിന്റെയും ബന്ധുക്കളുടെയും പേരിലുള്ള പട്ടയവും തണ്ടപ്പേരും റദ്ദാക്കി. ദേവികുളം സബ് കളക്ടറുടേതാണ് നടപടി. 

ബ്ലോക്ക് നമ്പര്‍ 58 ലെ 120, 121, 115, 118, 116 എന്നീ തണ്ടപ്പേരുകള്‍ ആണ് റദ്ദ് ചെയ്തത്. ഭൂമിയുടെ ഉടമസ്ഥാവകാശം സ്ഥാപിക്കുന്നതിനുള്ള മതിയായ രേഖകള്‍ ഹാജരാക്കാന്‍ ജോയ്‌സ്‌ജോര്‍ജ്ജിന് കഴിഞ്ഞില്ലെന്ന് കണ്ടെത്തിയാണ് ദേവികുളം സബ്കളക്ടര്‍ രേണു രാജ് പട്ടയങ്ങളും തണ്ടപ്പേരും റദ്ദാക്കിയത്.

കൊട്ടക്കാമ്പൂർ ഭൂമിയിടപാടിൽ ജോയ്‌സ് ജോർജിനെ കുറ്റവിമുക്തനാക്കി  പൊലീസ് നൽകിയ റിപ്പോർട്ട്  നേരത്തെ തൊടുപുഴ കോടതി തള്ളിയിരുന്നു‌. കേസ് അന്വേഷിക്കാൻ മതിയായ രേഖകളില്ലെന്നും പണം നൽകിയാണ് ജോയ്‌സിന്റ പിതാവ് ഭൂമി വാങ്ങിയതെന്നുമായിരുന്നു  മൂന്നാർ ഡിവൈഎസ്പി റിപ്പോർട്ട് നൽകിയത്. റിപ്പോർട്ട് തള്ളിയ കോടതി തുടരന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ഉത്തരവിടുകയും ചെയ്തിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com