പ്രളയനഷ്ടം വിലയിരുത്താന്‍ കേന്ദ്രസംഘം 16ന് എത്തും

കൊച്ചിയില്‍ 16ന് എത്തുന്ന സംഘം രണ്ടായി തിരിഞ്ഞാകും വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുക.
പ്രളയനഷ്ടം വിലയിരുത്താന്‍ കേന്ദ്രസംഘം 16ന് എത്തും

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രളയവും ഉരുള്‍പൊട്ടലും മൂലമുണ്ടായ നാശനഷ്ടങ്ങള്‍ വിലയിരുത്താന്‍ വരുന്ന 16ന് കേന്ദ്രസംഘം കേരളത്തിലെത്തും. ആഭ്യന്തര മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി ശ്രീപ്രകാശിന്റെ നേതൃത്വത്തിലുള്ള ഏഴ് പേരടങ്ങുന്ന സംഘമാണ് കേരളത്തിലേക്ക് വരുന്നത്.

ഇവര്‍ 20 വരെ വിവിധ പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു സ്ഥിതി വിലയിരുത്തും. കൊച്ചിയില്‍ 16ന് എത്തുന്ന സംഘം രണ്ടായി തിരിഞ്ഞാകും വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുക. ഇവര്‍ 17നു രാവിലെ കോഴിക്കോട് വിമാനത്താവളത്തിലെത്തിയ ശേഷം അവിടെ നിന്നു മലപ്പുറം ജില്ലയിലെ ദുരന്തബാധിത പ്രദേശങ്ങളിലേക്കു പോകും. കവളപ്പാറ ഉള്‍പ്പെടെയുള്ള സ്ഥലങ്ങള്‍ സന്ദര്‍ശിക്കും.  

വൈകിട്ടു വയനാട്ടിലേക്കു പോകും. 18നു രാവിലെ വയനാട് കലക്ടറുമായി ചര്‍ച്ച നടത്തിയശേഷം പുത്തുമല അടക്കമുള്ള ദുരന്തബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കും. 19നു കണ്ണൂര്‍ ജില്ലയിലേക്കു പോകും. സംഘത്തലവനെ കൂടാതെ കൃഷി മന്ത്രാലയത്തിലെ ഡയറക്ടര്‍ ഡോ കെ മനോഹരന്‍, ധന മന്ത്രാലയത്തിലെ ജോയിന്റ് ഡയറക്ടര്‍ എസ്‌സി മീണ, ഊര്‍ജ മന്ത്രാലയത്തിലെ ഡപ്യൂട്ടി ഡയറക്ടര്‍ ഒപി സുമന്‍ എന്നിവരാണ് ഈ സംഘത്തിലുള്ളത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com