മാനസികാസ്വാസ്ഥ്യമുള്ള 42കാരിയെ പീഡിപ്പിച്ചു: തിരുവനന്തപുരത്ത് രണ്ട് പേര്‍ അറസ്റ്റില്‍

വൈകീട്ട് യുവതിയുടെ അമ്മ തിരിച്ചെത്തിയപ്പോഴാണ് പീഡനവിവരം അറിയുന്നത്.
മാനസികാസ്വാസ്ഥ്യമുള്ള 42കാരിയെ പീഡിപ്പിച്ചു: തിരുവനന്തപുരത്ത് രണ്ട് പേര്‍ അറസ്റ്റില്‍

തിരുവനന്തപുരം: മാനസികാസ്വാസ്ഥ്യമുള്ള സ്ത്രീയെ പീഡിപ്പിച്ച രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം കഠിനംകുളത്ത് വെള്ളിയാഴ്ച ഉച്ചക്കാണ് സംഭവം. പെരുമാതുറ സ്വദേശികളായ സുല്‍ഫി, സെയ്ദ് അലി എന്നിവരാണ് പിടിയിലായത്. 

വീട്ടില്‍ അതിക്രമിച്ച് കയറിയ പ്രതികള്‍ 42 വയസുള്ള സ്ത്രീയെ പീഡിപ്പിക്കുകയായിരുന്നു. ഈ സമയത്ത് വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല. യുവതിയുടെ അച്ഛന്‍ ആശുപത്രിയില്‍ ചികിത്സയിലായണ്. അമ്മ ആശുപത്രിയില്‍ പോയ സമയം മനസിലാക്കിയാണ് ഇരുവരും അതിക്രമിച്ച് വീട്ടില്‍ കയറിയത്. 

വൈകീട്ട് യുവതിയുടെ അമ്മ തിരിച്ചെത്തിയപ്പോഴാണ് പീഡനവിവരം അറിയുന്നത്. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് സുല്‍ഫിയെും സയ്ദ് അലിയെയും കഠിനംകുളം പൊലീസ് അറസ്റ്റ് ചെയ്തത്. ഇരുവരം പരിസരവാസികളാണ്. കോടതിയില്‍ ഹാജരാക്കിയ ഇവരെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com