ഓണക്കാലത്ത് വീട് അടച്ച് പോകുന്നവര്‍ ശ്രദ്ധിക്കുക; ഈ നിര്‍ദേശങ്ങള്‍ പാലിക്കാന്‍ പൊലീസ് മുന്നറിയിപ്പ്

മുന്‍വര്‍ഷങ്ങളില്‍ ഓണക്കാലത്ത് നഗരങ്ങളിലും ഗ്രാമങ്ങളിലും മോഷണം കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് പൊലീസിന്റെ മുന്നറിയിപ്പ്
ഓണക്കാലത്ത് വീട് അടച്ച് പോകുന്നവര്‍ ശ്രദ്ധിക്കുക; ഈ നിര്‍ദേശങ്ങള്‍ പാലിക്കാന്‍ പൊലീസ് മുന്നറിയിപ്പ്

കൊച്ചി: ഓണക്കാലത്ത് മോഷണങ്ങള്‍ വര്‍ധിക്കാനുളള സാധ്യത മുന്നില്‍ കണ്ട് ജാഗ്രതാ നിര്‍ദേശവുമായി പൊലീസ്. മുന്‍വര്‍ഷങ്ങളില്‍ ഓണക്കാലത്ത് നഗരങ്ങളിലും ഗ്രാമങ്ങളിലും മോഷണം കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് പൊലീസിന്റെ മുന്നറിയിപ്പ്.

ഓണാവധിയോടനുബന്ധിച്ച് വീട് അടച്ച് പോകുന്നവര്‍ വിവരം പൊലീസ് സ്റ്റേഷനില്‍ അറിയിക്കുക, ദൂരയാത്രയ്ക്ക് പോകുന്നവര്‍ സ്വര്‍ണം, പണം തുടങ്ങി വിലപിടിപ്പുളള വസ്തുക്കള്‍ വീടുകളില്‍ സൂക്ഷിക്കാതിരിക്കുക, യാത്ര പോകുമ്പോള്‍ വിശ്വസ്തരായ അയല്‍വാസികളെയോ ബന്ധുക്കളെയോ വിവരം അറിയിക്കുക, സിസിടിവി ഘടിപ്പിച്ചിട്ടുളള വീടുകളില്‍ ക്യാമറ ഓണാണെന്ന് ഉറപ്പുവരുത്തുക, ബസിലും ട്രെയിനിലും യാത്ര ചെയ്യുന്ന വേളയില്‍ വിലപിടിപ്പുളള വസ്തുക്കളില്‍ ജാഗ്രത പുലര്‍ത്തുക, തുടങ്ങിയ നിര്‍ദേശങ്ങളാണ് കേരള പൊലീസ് സമൂഹമാധ്യമങ്ങളില്‍ വഴി നല്‍കുന്നത്.

സംശയകരമായ സാഹചര്യത്തില്‍ കണ്ടെത്തുന്നവരെ കുറിച്ച് അടുത്ത പൊലീസ് സ്റ്റേഷനിലോ 112, 1090 എന്നി നമ്പറുകളിലോ വിവരം അറിയിക്കാനും നിര്‍ദേശമുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com