കോണ്‍ഗ്രസില്‍ ചേര്‍ന്നത് ആജീവനാന്ത കാലത്തേക്കല്ല; സീറ്റിന് വേണ്ടി ആശയങ്ങളെ ത്യജിക്കില്ല; ശശി തരൂര്‍ 

ജീവിതകാലം മുഴുവന്‍ കോണ്‍ഗ്രസിനൊപ്പം നിന്ന് തന്റെ ഭാവി കെട്ടിപ്പടുക്കാമെന്ന് കരുതുന്നില്ലെന്ന് ശശി തരൂര്‍ എംപി
കോണ്‍ഗ്രസില്‍ ചേര്‍ന്നത് ആജീവനാന്ത കാലത്തേക്കല്ല; സീറ്റിന് വേണ്ടി ആശയങ്ങളെ ത്യജിക്കില്ല; ശശി തരൂര്‍ 

ന്യൂഡല്‍ഹി: ജീവിതകാലം മുഴുവന്‍ കോണ്‍ഗ്രസിനൊപ്പം നിന്ന് തന്റെ ഭാവി കെട്ടിപ്പടുക്കാമെന്ന് കരുതുന്നില്ലെന്ന് ശശി തരൂര്‍ എംപി. ആശയം പങ്കിടുന്നതിനുള്ള ഏറ്റവും നല്ല മാര്‍ഗമെന്ന നിലക്കാണ് പാര്‍ട്ടിയിലേക്ക് എത്തിയത്. കേവലം സീറ്റ് ലഭിക്കുന്നതിനോ വോട്ട് നേടുന്നതിനോ വേണ്ടി മാത്രം ആശയങ്ങളെ ത്യജിക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 

കേന്ദ്ര സര്‍ക്കാരിനെ അനുകൂലിച്ച് കൊണ്ട് തുടര്‍ച്ചയായി നടത്തുന്ന പ്രസ്താവനകള്‍ക്ക് പിന്നാലെയായിരുന്നു തരൂരിന്റെ പ്രതികരണം. സര്‍ക്കാരിനെ അനുകൂലിച്ചു സംസാരിച്ചതിനു കേരളത്തിലെ മുതിര്‍ന്ന നേതാക്കളടക്കം തരൂരിനെതിരെ നേരത്തെ രംഗത്തെത്തിയിരുന്നു. 

കശ്മീര്‍ വിഷയത്തിലും കേന്ദ്ര സര്‍ക്കാരിന് അനുകൂല നിലപാടാണ് തരൂര്‍ സ്വീകരിച്ചത്. പ്രതിപക്ഷ പാര്‍ട്ടികള്‍ എന്ന നിലയ്ക്ക് കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശനമുന്നയിക്കുമെങ്കിലും കശ്മീര്‍ വിഷയത്തില്‍ കേന്ദ്ര നിലപാടിനൊപ്പമാണ്. ഒരു തുണ്ട് പോലും പാകിസ്ഥാനു വിട്ടു നല്‍കാന്‍ തയാറല്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ഹിന്ദി ഹൃദയ ഭൂമിയില്‍ കോണ്‍ഗ്രസിന്റെ ശോചനീയവസ്ഥക്കുള്ള ഉത്തരം മൃദു ഹിന്ദുത്വം വാഗ്ദാനം ചെയ്യല്‍ അല്ലെന്നും അത് കോണ്‍ഗ്രസിനെ വട്ട പൂജ്യമാക്കുമെന്നും തരൂര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com