പ്രതിഷേധം, തിരുവോണദിനത്തിൽ അടൂർ ​ഗോപാലകൃഷ്ണന്റെ ഉപവാസ സമരം

പിഎസ്‌സി പരീക്ഷകൾ മലയാളത്തിലും നടത്തണമെന്നാവശ്യപ്പെട്ട് സംയുക്തസമര സമിതിയുടെ നേതൃത്വത്തിലുള്ള നിരാഹാര സമരം 12-ാം ദിനത്തിലേക്ക് കടന്നു
പ്രതിഷേധം, തിരുവോണദിനത്തിൽ അടൂർ ​ഗോപാലകൃഷ്ണന്റെ ഉപവാസ സമരം

തിരുവനന്തപുരം: പിഎസ്‌സി പരീക്ഷകൾ മലയാളത്തിലും നടത്തണമെന്നാവശ്യപ്പെട്ട് സംയുക്തസമര സമിതിയുടെ നേതൃത്വത്തിലുള്ള നിരാഹാര സമരം 12-ാം ദിനത്തിലേക്ക് കടന്നു. സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംവിധായകൻ അടൂർ ഗോപാലകൃഷ്‌ണൻ തിരുവോണനാളിൽ തിരുവനന്തപുരത്ത്‌ പിഎസ്‌സി ഓഫീസിന്‌ മുന്നിൽ ഉപവസിക്കും. സുഗതകുമാരി, എം കെ സാനു, ഷാജി എൻ കരുൺ, സി രാധാകൃഷ്ണൻ തുടങ്ങിയവർ വീട്ടിലും ഉപവസിക്കും.

സംയുക്ത സമര സമിതി നേതൃത്വത്തിലുള്ള  നിരാഹാര സമരം 12ാം ദിനത്തിലേക്ക്‌ കടന്നു. നിരാഹാരമിരുന്ന മലയാള ഐക്യവേദി സംസ്ഥാന സെക്രട്ടറി എൻ പി പ്രിയേഷിനെ ആരോഗ്യനില വഷളായതിനെ തുടർന്ന് ഞായറാഴ്‌ച  പൊലീസ്‌ അറസ്റ്റു ചെയ്ത് മെഡിക്കൽ കോളേജ്‌ ആശുപത്രിയിലേക്ക്‌ മാറ്റി.വിദ്യാർഥി  മലയാളവേദിയുടെ സംസ്ഥാന സെക്രട്ടറി പി സുഭാഷ് കുമാർ നിരാഹാരം ആരംഭിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com