പ്രവാസി വാട്ട്‌സ്ആപ്പ് വഴി ഭാര്യയെ മൊഴി ചൊല്ലി; കാസര്‍കോട് സ്വദേശിക്കെതിരേ കേസ്

കാസര്‍കോട് ഏലിയാല്‍ സ്വദേശിയായ അഷറഫിനെതിരെയാണ് മുത്തലാഖ് നിരോധന നിയമ പ്രകാരം കാസര്‍കോട് ടൗണ്‍ പൊലീസ് കേസെടുത്തത്
പ്രവാസി വാട്ട്‌സ്ആപ്പ് വഴി ഭാര്യയെ മൊഴി ചൊല്ലി; കാസര്‍കോട് സ്വദേശിക്കെതിരേ കേസ്

കാസര്‍കോട്; ഭാര്യയെ വാട്ട്‌സ്ആപ്പ് വഴി മൊഴിചൊല്ലിയ കാസര്‍കോട് സ്വദേശിക്കെതിരേ പൊലീസ് കേസെടുത്തു. ഭാര്യയുടെ പരാതിയിലാണ് കേസ്. വിദേശത്ത് നിന്നും വാട്ട്‌സ്ആപ്പിലേക്ക് മൊഴിചൊല്ലിക്കൊണ്ടുള്ള ശബ്ദസന്ദേശം അയക്കുകയായിരുന്നു. സംഭവത്തില്‍ കാസര്‍കോട് ഏലിയാല്‍ സ്വദേശിയായ അഷറഫിനെതിരെയാണ് മുത്തലാഖ് നിരോധന നിയമ പ്രകാരം കാസര്‍കോട് ടൗണ്‍ പൊലീസ് കേസെടുത്തത്.

കഴിഞ്ഞ മാര്‍ച്ച് 15 നാണ് ഭര്‍ത്താവ് മൊഴിചൊല്ലിയതെന്ന് പരാതിയില്‍ യുവതി വ്യക്തമാക്കുന്നു. സഹോദരന്റെ ഫോണാണ് യുവതി ഉപയോഗിക്കുന്നത്. വിദേശത്ത് ജോലി ചെയ്യുന്ന ഭര്‍ത്താവ് ഈ ഫോണിലേക്ക് മുത്തലാഖ് ചൊല്ലുന്ന ശബ്ദസന്ദേശം അയക്കുകയായിരുന്നു.

2007  ജൂലൈയിലായിരുന്നു യുവാവും കാസര്‍കോട് പുളിക്കൂര്‍ സ്വദേശിയായ യുവതിയും തമ്മിലുള്ള വിവാഹം. 20 പവന്‍ സ്വര്‍ണവും 2 ലക്ഷം രൂപയും സ്ത്രീധനമായി യുവതിയുടെ വീട്ടുകാര്‍ അഷറഫിന് നല്‍കിയിരുന്നു. അഷ്‌റഫിനെതിരെ ഗാര്‍ഹിക പീഡന പരാതിയില്‍ മറ്റൊരു കേസ് കൂടി കാസര്‍കോട് ടൗണ്‍ സ്‌റ്റേഷനില്‍ നിലവിലുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com