പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം : സിപിഎം നേതാവിനെതിരെ കേസ്

പെണ്‍കുട്ടി റൂറല്‍ എസ്പിക്ക് പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം : സിപിഎം നേതാവിനെതിരെ കേസ്

കൊല്ലം : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ സിപിഎം നേതാവിനെതിരെ കേസ്. സിപിഎം കൊല്ലം എരൂര്‍ ലോക്കല്‍ കമ്മിറ്റി അംഗവും ഡിവൈഎഫ്‌ഐ മുന്‍ ജില്ലാകമ്മിറ്റി അംഗവുമായ രണ്ടാനച്ഛനെതിരെയാണ് പോക്‌സോ വകുപ്പ് പ്രകാരം കേസെടുത്തത്. 

പെണ്‍കുട്ടി റൂറല്‍ എസ്പിക്ക് പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. രണ്ടാനച്ഛനായ നേതാവിന്റെ ശല്യം സഹിക്കാന്‍ വയ്യാതായതോടെ, പെണ്‍കുട്ടി ഹോസ്റ്റലിലേക്ക് താമസം മാറുകയായിരുന്നു. 15 വയസ്സുമുതല്‍ ഇയാള്‍ ശാരീരകവും മാനസികവുമായി പീഡിപ്പിക്കാന്‍ ശ്രമം നടത്തിയിരുന്നതായി പെണ്‍കുട്ടി പരാതിയില്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com