ആത്മാര്‍ത്ഥത കൂടിയാല്‍ ഓണത്തിന് പട്ടിണി കിടക്കേണ്ടിവരും; എംഎല്‍എയെ തല്ലിയ സംഭവത്തില്‍ സസ്‌പെന്‍ഷനിലായ എസ്‌ഐ

കൂടുതല്‍ ആത്മാര്‍ത്ഥത കാട്ടിയാല്‍ ഓണത്തിന് പട്ടിണി കിടക്കേണ്ടിവരുമെന്ന് സിപിഐ നേതാക്കളെ മര്‍ദിച്ച സംഭവത്തില്‍ സസ്‌പെന്‍ഷന്‍ നേരിടുന്ന എസ്‌ഐ വിപിന്‍ദാസ്
ആത്മാര്‍ത്ഥത കൂടിയാല്‍ ഓണത്തിന് പട്ടിണി കിടക്കേണ്ടിവരും; എംഎല്‍എയെ തല്ലിയ സംഭവത്തില്‍ സസ്‌പെന്‍ഷനിലായ എസ്‌ഐ

കൂടുതല്‍ ആത്മാര്‍ത്ഥത കാട്ടിയാല്‍ ഓണത്തിന് പട്ടിണി കിടക്കേണ്ടിവരുമെന്ന് സിപിഐ നേതാക്കളെ മര്‍ദിച്ച സംഭവത്തില്‍ സസ്‌പെന്‍ഷന്‍ നേരിടുന്ന എസ്‌ഐ വിപിന്‍ദാസ്. വാട്‌സ്ആപ്പ് അക്കൗണ്ടിലെ സ്റ്റാറ്റസായാണ് വിപിന്‍ദാസ് ഇത് പറഞ്ഞിരിക്കുന്നത്. 

'ആത്മാര്‍ത്ഥത കുടുംബത്തോട് മതി. അല്ലെങ്കില്‍ ഇതുപോലെ ഓണത്തിന് പട്ടിണി കിടക്കേണ്ടിവരും. കുടുംബത്തിലെ കാശുമായി കേസന്വേഷിക്കാന്‍ പോകുമ്പോള്‍ ഓര്‍ക്കണം'- എന്നാണ് സ്റ്റാറ്റസ്. 

എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷന്‍ എസ്‌ഐ ആയിരുന്ന വിപിന്‍ദാസിനെ സിപിഐയുടെ ഐജി ഓഫീസ് മാര്‍ച്ചിനിടെ എല്‍ദോ എബ്രഹാം എംഎല്‍എയെ മര്‍ദിച്ചു എന്ന പരാതിയിലാണ് സസ്‌പെന്റ് ചെയ്തത്. സമരം കൈകാര്യം ചെയ്യുന്നതിലും എംഎല്‍എയെ തിരിച്ചറിയുന്നതിലും എസ്‌ഐക്ക് വീഴ്ച പറ്റിയെന്ന് ചൂണ്ടിക്കാട്ടിയാണ് സസ്‌പെന്‍ഷന്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com