തിരുവോണത്തിന് ബിവറേജുകള്‍ക്ക് അവധി; ബാറുകള്‍ പ്രവര്‍ത്തിക്കും

തിരുവോണ ദിവസമായ നാളെ ബവ്‌കോയുടെയും കണ്‍സ്യൂമര്‍ ഫെഡിന്റെയും മദ്യവില്‍പന ശാലകള്‍ അടച്ചിടും
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം: തിരുവോണ ദിവസമായ നാളെ ബവ്‌കോയുടെയും കണ്‍സ്യൂമര്‍ ഫെഡിന്റെയും മദ്യവില്‍പന ശാലകള്‍ അടച്ചിടും. ബാറുകള്‍ക്ക് അവധിയുണ്ടായിരിക്കില്ല. തൊഴിലാളികള്‍ക്ക് ഓണം ആഘോഷിക്കാനാണ് ബിവറേജസ് ഔട്ടലറ്റുകള്‍ അടച്ചിടുന്നത്.

സാധാരണ നാലം ഓണ ദിവസമാണ് ഔട്ട്‌ലറ്റുകള്‍ക്ക് അവധി നല്‍കിയിരുന്നത്. തിരുവോണ ദിവസത്തില്‍ ബാറുകള്‍ ഉള്‍പ്പെടെ അടച്ചിട്ട് ഡ്രൈ ഡേ ആക്കണമെന്ന ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com