ശബരിമല നടതുറന്നു; ഓണസദ്യ ഇന്നുമുതല്‍

ഓണസദ്യകള്‍ക്കുള്ള ഒരുക്കങ്ങളുമായി ശബരിമല നട തുറന്നു. 
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ണസദ്യകള്‍ക്കുള്ള ഒരുക്കങ്ങളുമായി ശബരിമല നട തുറന്നു. 19 കൂട്ടം വിഭവങ്ങളുമായി ഇന്ന് ഉത്രാട സദ്യ നടക്കും.  പൂജകള്‍ കണ്ടുതൊഴുത് ഓണസദ്യകളില്‍ പങ്കാളികളാകാന്‍ ആയിരങ്ങളാണ് മലകയറി എത്തിയത്. മേല്‍ശാന്തി നട തുറന്ന് ശ്രീകോവിലിലെ ദീപങ്ങള്‍ തെളിയിച്ച ശേഷം പതിനെട്ടാംപടി ഇറങ്ങി ആഴി തെളിയിച്ചു. അതിനു ശേഷം ഭക്തര്‍ പതിനെട്ടാംപടി കയറി.

ദേവസ്വം ബോര്‍ഡിന്റെ വകയാണ് നാളത്തെ തിരുവോണ സദ്യ. ഇതിന് ആവശ്യമായ അരി, പലചരക്ക്, പച്ചക്കറി സാധനങ്ങള്‍ ഭക്തര്‍ സന്നിധാനത്തെത്തിച്ചു. കളഭാഭിഷേകവും സഹസ്രകലശാഭിഷേകവുമാണ് ഓണം പൂജകളില്‍ പ്രധാനം. ഇന്ന് മുതല്‍ 13 വരെ ഉച്ചയ്ക്ക് കളഭാഭിഷേകം നടക്കും. 13ന് രാത്രി 10ന് നട അടയ്ക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com