ഡിസംബര്‍ 26ന് സൂര്യഗ്രഹണം; കേരളത്തിലെ ആറു ജില്ലകളില്‍ രണ്ടുമിനിറ്റ് ദൃശ്യമാകും

ഈ വര്‍ഷം സൂര്യഗ്രഹണം വ്യക്തതയോടെ നിരീക്ഷിക്കാന്‍ കഴിയുക ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നാണെന്ന് ഉജ്ജയിനിയിലെ ജിവാജി വാനനിരീക്ഷണകേന്ദ്രം
ഡിസംബര്‍ 26ന് സൂര്യഗ്രഹണം; കേരളത്തിലെ ആറു ജില്ലകളില്‍ രണ്ടുമിനിറ്റ് ദൃശ്യമാകും

കൊച്ചി: ഡിസംബര്‍ 26ന് സൂര്യഗ്രഹണം. ഈ വര്‍ഷം സൂര്യഗ്രഹണം വ്യക്തതയോടെ നിരീക്ഷിക്കാന്‍ കഴിയുക ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നാണെന്ന് ഉജ്ജയിനിയിലെ ജിവാജി വാനനിരീക്ഷണകേന്ദ്രം വ്യക്തമാക്കുന്നു. 

തമിഴ്‌നാട്ടിലെ നാമക്കലിലാണു ഭൂമിയില്‍ തന്നെ കൂടുതല്‍ സമയം ഗ്രഹണം ദൃശ്യമാകുക. ഇവിടെ 4 മിനിറ്റ് വരെ നീളാം. പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്, തമിഴ്‌നാട്ടിലെ കോയമ്പത്തൂര്‍ എന്നീ ജില്ലകളില്‍ 2 മിനിറ്റ് വരെ ദൈര്‍ഘ്യമുണ്ടാകും. രാവിലെ 9.04 മുതല്‍ ഉച്ചയ്ക്ക് 12.30 വരെയാണ് ഇന്ത്യയില്‍ ഗ്രഹണം ദൃശ്യമാകുക എന്നു പാലക്കാട് ഐഐടി ഡയറക്ടര്‍ ഡോ പി ബി  സുനില്‍ കുമാര്‍ വ്യക്തമാക്കി. ചന്ദ്രന്‍ ഭൂമിക്കും സൂര്യനുമിടയില്‍ പൂര്‍ണമായും വരുമ്പോഴുള്ള ദൃശ്യവും കാണാനാകും. 87% വരെ സൂര്യന്‍ മറയ്ക്കപ്പെടും. 

സൗദി അറേബ്യ, ഇന്തൊനീഷ്യ, ശ്രീലങ്ക, സിംഗപ്പൂര്‍ എന്നിവിടങ്ങളിലും ഗ്രഹണം ദൃശ്യമാകും. 2010 ജനുവരി 15നാണ് ഇന്ത്യയില്‍ ഏറ്റവുമൊടുവില്‍ പൂര്‍ണ സൂര്യഗ്രഹണം ദൃശ്യമായത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com