സൗമിനി ജെയിന് ആശ്വാസം; കൊച്ചിയില്‍ ഇടത് അവിശ്വാസം പരാജയപ്പെട്ടു

മേയര്‍ സൗമിനി ജെയിനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം വോട്ടെടുപ്പില്‍ പരാജയപ്പെട്ടു
സൗമിനി ജെയിന് ആശ്വാസം; കൊച്ചിയില്‍ ഇടത് അവിശ്വാസം പരാജയപ്പെട്ടു

കൊച്ചി: മേയര്‍ സൗമിനി ജെയിനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം വോട്ടെടുപ്പില്‍ പരാജയപ്പെട്ടു. യുഡിഎഫ്, ബിജെപി, എന്‍സിപി അംഗങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു.

74 അംഗ കൗണ്‍സിലില്‍ 33 പേരാണ് വോട്ട് ചെയ്തത്. 35 അംഗങ്ങള്‍ മാത്രമാണ് അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ പങ്കെടുത്തത്. 33 പേര്‍ എല്‍ഡിഎഫ് അംഗങ്ങളായിരുന്നു. ചര്‍ച്ചയില്‍ പങ്കെടുത്തുവെങ്കിലും കൗണ്‍സിലിലെ രണ്ട്  ബിജെപി അംഗങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടു നില്‍ക്കുകയായിരുന്നു.  

വരണാധികാരി കൂടിയായ കലക്ടറുടെ അധ്യക്ഷതയിലായിരുന്നു നടപടികള്‍. യുഡിഎഫ് കൗണ്‍സില്‍ അംഗങ്ങളായ 38 പേര്‍ അവിശ്വാസപ്രമേയ ചര്‍ച്ചയില്‍ നിന്ന് വിട്ടുനിന്നു. ഇവര്‍ ഡിസിസി ഓഫീസിലെത്തുകയും അവിടെ പ്രത്യേക യോഗം ചേരുകയുമായിരുന്നു.മേയര്‍ക്ക് സ്വന്തം അംഗങ്ങളില്‍ വിശ്വാസമില്ലാത്തതിനാലാണ് വോട്ടെടുപ്പില്‍ നിന്നും അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ നിന്നും വിട്ടുനിന്നതെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി.

പ്രതിപക്ഷ നേതാവ് കെ ജെ ആന്റണിയാണ് അവിശ്വാസ പ്രമേയം കൗണ്‍സിലില്‍ അവതരിപ്പിച്ചത്. 74 അംഗ കൗണ്‍സിലില്‍ യുഡിഎഫിന് 38, എല്‍ഡിഎഫിന് 34, ബിജെപിക്കു രണ്ട് പേരുടെയും പിന്തുണയുണ്ട്. യുഡിഎഫിലെ ഭിന്നത മുതലാക്കി വോട്ടു മറിക്കാമെന്നായിരുന്നു എല്‍ഡിഎഫിന്റെ കണക്കുകൂട്ടല്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com