നവോത്ഥാന സദസ്സിനിടെ നേതാവ് അധ്യാപികയോട് മോശമായി പെരുമാറി; കേസിന് പകരം കേസ്; തള്ളാനും കൊള്ളാനുമാവാതെ പാര്‍ട്ടി

നവോത്ഥാന സദസ്സിനിടെ കെഎസ്ടിഎ ജില്ലാ കമ്മറ്റി അംഗം സംഘടനയിലെ അംഗമായ അധ്യാപികയോട് മോശമായി പെരുമാറിയ സംഭവം സിപിഎമ്മിന് തലവേദനയാകുന്നു
നവോത്ഥാന സദസ്സിനിടെ നേതാവ് അധ്യാപികയോട് മോശമായി പെരുമാറി; കേസിന് പകരം കേസ്; തള്ളാനും കൊള്ളാനുമാവാതെ പാര്‍ട്ടി

തൃശൂര്‍: നവോത്ഥാന സദസ്സിനിടെ കെഎസ്ടിഎ ജില്ലാ കമ്മറ്റി അംഗം സംഘടനയിലെ അംഗമായ അധ്യാപികയോട് മോശമായി പെരുമാറിയ സംഭവം സിപിഎമ്മിന് തലവേദനയാകുന്നു. ഒക്ടോബര്‍ 27ന് നടന്ന സംഭവത്തില്‍ കഴിഞ്ഞ ദിവസം എസ്എസ്എ ജില്ലാ പ്രോഗ്രാം ഓഫീസര്‍ പിഡി പ്രകാശ് ബാബുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചിരുന്നു. ഇതേ സദസ്സില്‍ അധ്യാപിക ജാതിപ്പേര് വിളിച്ചെന്ന് അധിക്ഷേപിച്ചെന്ന് കാണിച്ച്  പ്രോഗ്രാം ഓഫീസല്‍ര്‍ നല്‍കിയ പരാതിയില്‍ അധ്യാപികയ്‌ക്കെതിരെ നേരത്തെ കേസെടുത്തിരുന്നു.

സംഭവം നടന്ന് അടുത്ത പ്രവൃത്തി ദിവസം അധ്യാപികയെ കൊടുങ്ങല്ലൂരില്‍ നിന്നും തൃശൂരിലേക്ക സ്ഥലം മാറ്റി. നവംബര്‍ 29ന് അധ്യാപിക ഈസ്റ്റ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ മേലുദ്യോഗ്യസ്ഥന്റെ ഇംഗിതത്തിന് വഴങ്ങാത്തതിനാണ് സ്ഥലം മാറ്റമെന്ന് ആരോപിച്ചിട്ടുണ്ട്.

അധ്യാപികയുടെ പരാതിയില്‍ ഡിസംബര്‍ എട്ടിന് കേസ് രജിസ്റ്റര്‍ ചെയ്തു. ഇതേസദസ്സില്‍ വെച്ച് അധ്യാപിക തന്നെ ജാതിപ്പേര് വിളിച്ചതായി കാണിച്ച് ഡിസംബര്‍ 19ന് ആണ് പ്രകാശ് ബാബു പരാതി നല്‍കിയത്. 

സംഭവം നടന്ന് ഒന്നരമാസം മാസം കഴിഞ്ഞ് ഇത്തരത്തിലൊരു പരാതി നല്‍കിയതുതന്നെ സമ്മര്‍ദ്ദത്തിലാക്കാനാണെന്ന് അധ്യാപിക വനിതാ കമ്മീഷനും ജില്ലാ പൊലീസ് മേധാവിക്കും നല്‍കിയ പരാതിയില്‍ പറയുന്നു. പ്രോഗ്രാം ഓഫീസറുടെ പരാതിയില്‍ അധ്യാപികയ്‌ക്കെതിരെ കേസെടുക്കുകയും അധ്യാപിക മുന്‍കൂര്‍ ജാമ്യമെടുക്കുകയും ചെയ്തു. 

പുരോഗമനാശയങ്ങള്‍ വിളംബരം ചെയ്യാനായി സംഘടിപ്പിച്ച പരിപാടിക്കിടെ സ്ത്രീത്വത്തിന് അപമാനമുണ്ടാക്കിയ സംഭവം നടന്നത് പാര്‍ട്ടിക്ക് നാണക്കേടായിരിക്കുകയാണ്. പോഷകസംഘടനയിലെ ജില്ലാ കമ്മറ്റി അംഗവും ഉപജില്ല കമ്മറ്റി അംഗവും ആണ് കേസിലെ കക്ഷികള്‍ എന്നതാണ് മറ്റൊരു തലവേദന
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com