'പാലായില്‍ കാപ്പന്‍ തരംഗം'; ജോസ് ടോമിന് ജനകീയ മുഖമില്ല; പിന്തുണയുമായി വെള്ളാപ്പള്ളി

പാലാ ഉപതെരഞ്ഞടുപ്പില്‍ മാണി സി കാപ്പന്‍ തംരഗമെന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെളളാപ്പള്ളി നടേശന്‍
'പാലായില്‍ കാപ്പന്‍ തരംഗം'; ജോസ് ടോമിന് ജനകീയ മുഖമില്ല; പിന്തുണയുമായി വെള്ളാപ്പള്ളി


ആലപ്പുഴ: പാലാ ഉപതെരഞ്ഞടുപ്പില്‍ മാണി സി കാപ്പന്‍ തംരഗമെന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെളളാപ്പള്ളി നടേശന്‍. പാലായിലെ സാമുദായ അംഗങ്ങള്‍ക്കിടയിലും ഇതേ വികാരമാണെന്ന് വെള്ളാപ്പള്ളി പറഞ്ഞു. ആലപ്പുഴയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വെള്ളാപ്പള്ളി. പാലായിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് ടോമിന്  ജനകീയ മുഖമില്ലെന്നും ജോസ് ടോമിനെക്കാള്‍ മികച്ച സ്ഥാനാര്‍ത്ഥി നിഷ  ജോസ് കെ മാണിയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.

നവോത്ഥാന മൂല്യസംരക്ഷണത്തിനായി ഏതറ്റം വരെയും പോകും. ഹിന്ദു ഐക്യത്തിനല്ല നവോത്ഥാന സമിതി. ഹിന്ദു പാര്‍ലമെന്റ് അംഗമായ സി.പി സുഗതനെ അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു. സുഗതന്റെ രീതി ശരിയല്ലെന്ന് തുടക്കത്തിലെ പറഞ്ഞിരുന്നു. സി.പി സുഗതന്‍ വെറും കടലാസ് പുലിയാണ്. സമിതിയില്‍ നിന്ന് ഒരു സുഗതന്‍ പോയതുകൊണ്ട് ഒന്നും സംഭവിക്കില്ല. നവോത്ഥാന സമിതി വൈസ് പ്രസിഡന്റായിരുന്ന സുഗതന് പാര്‍ലമെന്ററി വ്യാമോഹമാണ്. സമിതി പൂര്‍വ്വാധികം ശക്തിയോടെ മുന്നോട്ടുപോകും.

രണ്ടില ചിഹ്നം നിലനിര്‍ത്താനാകാത്ത പാര്‍ട്ടിക്ക് എങ്ങനെ തിരഞ്ഞെടുപ്പിനെ നേരിടാന്‍ കഴിയുമെന്നും അദ്ദേഹം ചോദിച്ചു. ജോസ് ടോമിന് ജനകീയ മുഖമില്ല. നിഷ ജോസ് കെ മാണിക്ക് ജോസ് ടോമിനെക്കാളും ജന പിന്തുണയുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. 

ഹിന്ദു പാര്‍ലമെന്റില്‍ അംഗങ്ങളായ സമുദായ സംഘടനകള്‍ നവോത്ഥാന സമിതി വിടുമെന്ന് മുഖ്യമന്ത്രിയെ അറിയിച്ചതിന് പിന്നാലെയാണ് വെള്ളാപ്പള്ളിയുടെ പ്രതികരണം. സമിതി സംവരണ മുന്നണിയായി മാറിയെന്നാണ് ഹിന്ദുപാര്‍ലമെന്റിന്റെ ആരോപണം.

നവോഥാന മൂല്യങ്ങള്‍ സംരക്ഷിക്കുമെന്ന മുഖ്യമന്ത്രിയുടെ വാക്ക് വിശ്വസിച്ചാണ് 54 സമുദായ സംഘടനകളെയും കൂട്ടി ഹിന്ദു പാര്‍ലമെന്റ് നവോത്ഥാന മൂല്യ സംരക്ഷണ സമിതിയില്‍ ചേര്‍ന്നതെന്നാണ് സി.പി സുഗതന്റെ വിശദീകരണം. 12 മുന്നാക്ക ഹിന്ദു സംഘടനകളുടെ എതിര്‍പ്പ് മറികടന്ന് വനിതാ മതില്‍ വിജയിപ്പിച്ചു. എന്നാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് ശേഷം വിശ്വാസികള്‍ക്കൊപ്പമാണെന്ന് സി.പി.എം പ്രഖ്യാപിച്ചെങ്കിലും ഇക്കാര്യത്തില്‍ ആത്മാര്‍ത്ഥതയില്ലെന്നാണ് ഹിന്ദു പാര്‍ലമെന്റ്, അതിലെ സമുദായ സംഘടനകള്‍ക്ക് അയച്ച കത്തില്‍ പറയുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com