കൊല്ലത്ത് ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന്റെ എന്‍ജിന്‍ രണ്ട് തവണ വേര്‍പ്പെട്ടു; ഒഴിവായത് വന്‍ അപകടം

കൊച്ചുവേളി ശ്രീഗംഗ നഗര്‍ എക്‌സ്പ്രസ് ട്രെയിനാണ് ഇന്നത്തെ സര്‍വ്വീസിനിടെ രണ്ട് തവണയായി എഞ്ചിനില്‍ നിന്നും വേര്‍പ്പെട്ടു പോയത്. 
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊല്ലം: ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ എന്‍ജിന്‍ രണ്ട് തവണ വേര്‍പ്പെട്ടു. എഞ്ചിന്‍ വേര്‍പ്പെട്ട് അരക്കിലോമീറ്ററോളം പിറകോട്ട് സഞ്ചരിച്ചാണ് ട്രെയിന്‍ നിന്നത്. കൊച്ചുവേളി ശ്രീഗംഗ നഗര്‍ എക്‌സ്പ്രസ് ട്രെയിനാണ് ഇന്നത്തെ സര്‍വ്വീസിനിടെ രണ്ട് തവണയായി എഞ്ചിനില്‍ നിന്നും വേര്‍പ്പെട്ടു പോയത്. 

വൈകിട്ട് 3.50ന് കൊച്ചുവേളിയില്‍ നിന്നുമെടുത്ത ട്രെയിന്‍ ചിറയിന്‍കീഴ് എത്തുന്നതിന് മുന്‍പെയാണ് ആദ്യം എഞ്ചിനില്‍ നിന്നും വിട്ടു പോയത്. പ്രശ്‌നം പരിഹരിച്ച ശേഷം ഇവിടെ നിന്നും യാത്ര തുടര്‍ന്നെങ്കിലും പരവൂര്‍ സ്‌റ്റേഷന്‍ എത്തും മുന്‍പ് തീവണ്ടി വീണ്ടും എഞ്ചിനില്‍ നിന്നും വേര്‍പ്പെടുകയായിരുന്നു. നിയന്ത്രണം നഷ്ടമായ ട്രെയിന്‍ പിന്നോട്ടേക്ക് പോയി. 

ഇതോടെ വീണ്ടും റെയില്‍വേ ഉദ്യോഗസ്ഥരെത്തി ട്രെയിനും  എഞ്ചിനും തമ്മില്‍ യോജിപ്പിച്ചു. നിലവില്‍ ഒന്നേകാല്‍ മണിക്കൂര്‍ വൈകിയോടുന്ന തീവണ്ടി 6.15ന് കൊല്ലത്ത് എത്തിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com