മോദിക്ക് വേണ്ടി വാദിക്കാന്‍ ആളില്ല; സാംസ്‌കാരിക നായകരെ ചാക്കിലാക്കാന്‍ ബിജെപി

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്രസര്‍ക്കാരിനും അനുകൂലമായി പ്രവര്‍ത്തിക്കാന്‍ സാംസ്‌കാരിക നായകരെ മാറ്റിയെടുക്കാന്‍ നീക്കവുമായി സംഘപരിവാര്‍.
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്രസര്‍ക്കാരിനും അനുകൂലമായി പ്രവര്‍ത്തിക്കാന്‍ സാംസ്‌കാരിക നായകരെ മാറ്റിയെടുക്കാന്‍ നീക്കവുമായി സംഘപരിവാര്‍. ഒന്നാം മോദി സര്‍ക്കാരിന്റെ കാലത്ത് സാംസ്‌കാരിക മേഖലയില്‍ നിന്നുണ്ടായ വിമര്‍ശനങ്ങള്‍ ഇത്തവണയുണ്ടാകരുത് എന്ന ഉദ്ദേശത്തോടെയാണ് ബിജെപിയും സംഘപരിവാറും രാജ്യം മുഴുവന്‍ സാംസ്‌കാരിക നായകരെ കണ്ടെത്താന്‍ ഇറങ്ങിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി കേരളത്തിലും കേന്ദ്രമന്ത്രിമാര്‍ എത്തി സാംസ്‌കാരിക നായകരുമായി കൂടിക്കാഴ്ച നടത്തിയെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്തു. 

സര്‍ക്കാരിന്റെ നൂറുദിന പ്രവര്‍ത്തനങ്ങള്‍ ജനങ്ങളില്‍ എത്തിക്കുക എന്നാണ് ആദ്യ ലക്ഷ്യം. ഇതിനൊപ്പം മുത്തലാഖ്, കശ്മീര്‍ വിഷയങ്ങളില്‍ സര്‍ക്കാരിന്റെ നിലപാടും വ്യക്തമാക്കും. 

എല്ലാ സംസ്ഥാനങ്ങളിലെയും സ്വതന്ത്ര സാംസ്‌കാരിക നായകരെയാണ് തങ്ങള്‍ക്കൊപ്പം ചേര്‍ക്കാന്‍ പാര്‍ട്ടി ഉദ്ദേശിക്കുന്നത്. ഇവര്‍ക്ക് മോദിയുടെ ജീവിതം പരിചയപ്പെടുത്തും. മുതിര്‍ന്ന നേതാക്കള്‍ തന്നെ വീടുകളുലെത്തി ആശയവിനിമയം നടത്തും. 

മോദിയുടെ ജീവിതം വിവരിക്കുന്ന പുസ്തകങ്ങളും ലഘുലേഖകളും അവര്‍ക്ക് കൈമാറും. മോദിക്കും കേന്ദ്രസര്‍ക്കാരിനും എതിരെ ആരോപണങ്ങള്‍ ഉണ്ടാകുമ്പോള്‍ സാംസ്‌കാരിക മേഖലയില്‍ നിന്ന് തന്നെ പ്രതിരോധം തീര്‍ക്കാന്‍ ഇവരെ പ്രാപ്തരാക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com