​ഗൂ​ഗിൾ മാപ്പ് നോക്കി എത്തിയത് കുളിക്കടവിൽ ; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിലേക്കു വന്ന കുടുംബം സഞ്ചരിച്ച കാറാണ് വഴിതെറ്റി കൽപടവുകൾ ചാടിയിറങ്ങി ക്ഷേത്രച്ചിറയുടെ കരയിൽ എത്തിയത്
​ഗൂ​ഗിൾ മാപ്പ് നോക്കി എത്തിയത് കുളിക്കടവിൽ ; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കണ്ണൂർ :  ഗൂഗി‍ൾ മാപ്പ് നോക്കി ക്ഷേത്രത്തിലേക്കു കാറിൽ വന്നവർ എത്തിയത് കുളിക്കടവിൽ. കാഞ്ഞങ്ങാട് നിന്നു തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിലേക്കു വന്ന കുടുംബം സഞ്ചരിച്ച കാറാണ് വഴിതെറ്റി കൽപടവുകൾ ചാടിയിറങ്ങി ക്ഷേത്രച്ചിറയുടെ കരയിൽ എത്തിയത്.  കാർ യാത്രക്കാർ ആഴമേറിയ ചിറയിൽ വീഴാതെ രക്ഷപ്പെട്ടതു ഭാഗ്യം കൊണ്ടാണെന്ന് നാട്ടുകാർ പറയുന്നു. 

പയ്യന്നൂർ ഭാഗത്തു നിന്നു ദേശീയപാത വഴി വന്ന കാർ ചിറവക്ക് ജംക്‌‌ഷനിൽ നിന്നു കാൽനട യാത്രക്കാർ മാത്രം ഉപയോഗിക്കുന്ന റോഡിലേക്കു തിരിയുകയായിരുന്നു. ഈ റോഡ് അൽപം മുന്നോട്ടുപോയാൽ,  4 ഏക്കറിൽ അധികം വരുന്ന തളിപ്പറമ്പ് ചിറയിലേക്കുള്ള കൽപടവുകളിലാണ് അവസാനിക്കുന്നത്. 

റോഡ് അവസാനിച്ചതറിയാതെ പെട്ടെന്ന് കാർ പടവുകൾ ചാടിയിറങ്ങി.  ഡ്രൈവർ പെട്ടെന്നു തന്നെ കാർ തിരിച്ചതു മൂലം വാഹനം ചിറയിലേക്കു ചാടിയില്ല.  പിന്നീടു നാട്ടുകാർ ഏറെ പ്രയത്നിച്ചാണു കാർ തിരിച്ചു കയറ്റിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com