'എതിര്‍പ്പ് ഹിന്ദിയോടല്ല, ഹിന്ദുസ്ഥാനോട് തന്നെ' ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായി കെ സുരേന്ദ്രൻ

മാതൃഭാഷയോടൊപ്പം ഹിന്ദിയും പഠിക്കണമെന്നു പറയുന്നതിനെതിരെ എന്തിനാണിങ്ങനെ ഉറഞ്ഞുതുള്ളുന്നത്?
'എതിര്‍പ്പ് ഹിന്ദിയോടല്ല, ഹിന്ദുസ്ഥാനോട് തന്നെ' ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായി കെ സുരേന്ദ്രൻ

കോഴിക്കോട് : രാജ്യത്തെ ഒരുമിപ്പിക്കുന്ന ഏകഭാഷ വേണമെന്നും, കൂടുതല്‍ ആളുകള്‍ സംസാരിക്കുന്ന ഹിന്ദിയെ പ്രഥമ ഭാഷയായി മാറ്റണമെന്നുമുള്ള കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രസ്താവനയില്‍ രാജ്യത്ത് പ്രതിഷേധം തുടരുകയാണ്. അമിത് ഷായുടെ ഹിന്ദി അജണ്ടക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞദിവസം ശക്തമായ വിമര്‍ശനം ഉന്നയിച്ചിരുന്നു. 

ഇതിനിടെ ഹിന്ദി ഭാഷയോടുള്ള എതിര്‍പ്പിനെ വിമര്‍ശിച്ച് ബിജെപി നേതാവ് കെ സുരേന്ദ്രന്‍ രംഗത്തെത്തി. മാതൃഭാഷയോടൊപ്പം ഹിന്ദിയും പഠിക്കണമെന്നു പറയുന്നതിനെതിരെ എന്തിനാണിങ്ങനെ ഉറഞ്ഞുതുള്ളുന്നത്? ഇംഗ്‌ളീഷിനോടില്ലാത്ത വിരോധം ഹിന്ദിയോടെന്തിന്? ഈ എതിര്‍പ്പ് ഹിന്ദിയോടല്ല ഹിന്ദുസ്ഥാനോട് തന്നയാണെന്ന് മനസ്സിലാക്കാന്‍ വലിയ ഗവേഷണബുദ്ധിയൊന്നും വേണ്ടെന്നും സുരേന്ദ്രന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ അഭിപ്രായപ്പെട്ടു. 

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം : 


മാതൃഭാഷയോടൊപ്പം ഹിന്ദിയും പഠിക്കണമെന്നു പറയുന്നതിനെതിരെ എന്തിനാണിങ്ങനെ ഉറഞ്ഞുതുള്ളുന്നത്? ഇംഗ്‌ളീഷിനോടില്ലാത്ത വിരോധം ഹിന്ദിയോടെന്തിന്? ഈ എതിര്‍പ്പ് ഹിന്ദിയോടല്ല ഹിന്ദുസ്ഥാനോട് തന്നെയാണെന്ന് മനസ്സിലാക്കാന്‍ വലിയ ഗവേഷണബുദ്ധിയൊന്നും വേണ്ട. ത്രിഭാഷാ ഫോര്‍മുല സ്വാതന്ത്ര്യം ലഭിച്ച കാലത്തുതന്നെ ഉയര്‍ന്നുവന്നതല്ലേ. 68 ല്‍ കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ നടപ്പാക്കാന്‍ നോക്കിയത് ഇപ്പോഴെങ്ങനെ തീവ്രദേശീയതയും ഫെഡറല്‍ വിരുദ്ധവുമാവും. തമിഴുനാട്ടിലെ ദ്രാവിഡ കക്ഷികള്‍ ഉയര്‍ത്തുന്ന അപകടകരമായ ഹിന്ദിവിരുദ്ധത കേരളം പോലൊരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി ഉയര്‍ത്തുന്നത് അപലപനീയമാണ്. തീവ്രവാദികളുടെ പിന്തുണ കിട്ടാനുള്ള തത്രപ്പാടില്‍ ദേശീയ ഐക്യത്തിന്റെ കടയ്ക്കലാണ് നിങ്ങള്‍ കത്തിവെക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com