മരടിലെ ഫ്ളാറ്റുകൾ പൊളിക്കാൻ തയ്യാറായി 13 കമ്പനികൾ; എല്ലാ കമ്പനികളും കേരളത്തിന് പുറത്തുളളവ

മരടിലെ ഫ്ളാറ്റുകള്‍ പൊളിക്കാന്‍ താത്പര്യപത്രം സമര്‍പ്പിക്കാനുള്ള സമയപരിധി അവസാനിച്ചപ്പോള്‍ 13 കമ്പനികള്‍ രംഗത്ത്
മരടിലെ ഫ്ളാറ്റുകൾ പൊളിക്കാൻ തയ്യാറായി 13 കമ്പനികൾ; എല്ലാ കമ്പനികളും കേരളത്തിന് പുറത്തുളളവ

കൊച്ചി: മരടിലെ ഫ്ളാറ്റുകള്‍ പൊളിക്കാന്‍ താത്പര്യപത്രം സമര്‍പ്പിക്കാനുള്ള സമയപരിധി അവസാനിച്ചപ്പോള്‍ 13 കമ്പനികള്‍ രംഗത്ത്. കേരളത്തിന് പുറത്തുനിന്നുള്ള കമ്പനികളാണ് ഫ്ളാറ്റുകള്‍ പൊളിക്കാന്‍ താത്പര്യമുണ്ടെന്ന് കാണിച്ച് മരട് നഗരസഭയ്ക്ക് അപേക്ഷ നല്‍കിയത്. 

മരടിലെ ഫ്ളാറ്റുകള്‍ പൊളിച്ചുനീക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടതിന് പിന്നാലെയാണ് ഫ്ളാറ്റുകള്‍ പൊളിക്കാന്‍ താത്പര്യമുള്ള കമ്പനികളില്‍നിന്നും നഗരസഭ അപേക്ഷ ക്ഷണിച്ചത്. ചെന്നൈ, ഹൈദരാബാദ്, ബെംഗളൂരു തുടങ്ങിയ സ്ഥലങ്ങളില്‍നിന്നുള്ള കമ്പനികളാണ് അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളത്.

ഫ്ളാറ്റുകള്‍ പൊളിക്കാനായി 30 കോടി രൂപയാണ് അടിസ്ഥാന ചെലവായി കണക്കാക്കിയിട്ടുള്ളത്. ഈ സാഹചര്യത്തില്‍ കമ്പനിയെ തെരഞ്ഞെടുക്കുന്നതില്‍ തീരുമാനമെടുക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യാനാണ് നഗരസഭയുടെ തീരുമാനം. വിദഗ്ധസംഘത്തെ നിയോഗിച്ച് കമ്പനികളുടെ കാര്യക്ഷമത പരിശോധിക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടും. മാത്രമല്ല, 30 കോടി രൂപയെന്ന ഭീമമായ തുക നഗരസഭയ്ക്ക് താങ്ങാനാകില്ലെന്നും സര്‍ക്കാരിനെ അറിയിക്കും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com