പ്രളയദുരിതാശ്വാസം; കേന്ദ്രത്തിൽ നിന്ന് 2,100 കോടി ആവശ്യപ്പെട്ട് കേരളം

പ്രളയദുരിതാശ്വാസമായി കേന്ദ്രസര്‍ക്കാരില്‍ നിന്ന്  രണ്ടായിരത്തി ഒരുനൂറുകോടി രൂപ സംസ്ഥാനം ആവശ്യപ്പെട്ടു
പ്രളയദുരിതാശ്വാസം; കേന്ദ്രത്തിൽ നിന്ന് 2,100 കോടി ആവശ്യപ്പെട്ട് കേരളം

കൊ​ച്ചി: പ്രളയദുരിതാശ്വാസമായി കേന്ദ്രസര്‍ക്കാരില്‍ നിന്ന്  രണ്ടായിരത്തി ഒരുനൂറുകോടി രൂപ സംസ്ഥാനം ആവശ്യപ്പെട്ടു. കൊച്ചിയിലെത്തിയ കേന്ദ്ര സംഘത്തിന് ഇത് സംബന്ധിച്ച നിവേദനം കൈമാറി. വീടുകളുടെ കേടുപാടുകള്‍ക്ക് എഴുനൂറ്റി നാല്‍പ്പത്തിയേഴ് കോടിയും ജീവനോപാധികള്‍ നഷ്ടപ്പെട്ട ഇനത്തില്‍ മുന്നൂറ്റി പതിനാറ് കോടിയുമാണ് ആവശ്യപ്പെട്ടിരിക്കുന്നത്. 1038 വില്ലേജുകളെയാണ് ഇത്തവണത്തെ പ്രളയം ബാധിച്ചതെന്നും സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ കണക്കുകള്‍ വ്യക്തമാക്കുന്നു. 
 
അ​ടു​ത്ത​ടു​ത്ത വ​ർ​ഷ​ങ്ങ​ളി​ൽ അ​തി​തീ​വ്ര മ​ഴ മൂ​ല​മു​ള്ള ദു​ര​ന്തം 68 വ​ർ​ഷ​ത്തി​നി​ട​യി​ൽ ആ​ദ്യ​മാ​യാ​ണു കേ​ര​ളം നേ​രി​ടു​ന്ന​ത് എ​ന്നു ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി കേ​ന്ദ്ര സം​ഘ​ത്തെ അ​റി​യി​ച്ചു. ആ​യ​തി​നാ​ൽ സാ​ധാ​ര​ണ​യി​ൽ​നി​ന്നു വ്യ​ത്യ​സ്ത​മാ​യി കേ​ര​ള​ത്തി​ന്‍റെ ഈ ​വ​ർ​ഷ​ത്തെ മെ​മ്മോ​റാ​ണ്ട​ത്തി​നു പ്ര​ത്യേ​ക പ​രി​ഗ​ണ​ന ന​ൽ​ക​ണ​മെ​ന്നു കേ​ന്ദ്ര​സം​ഘ​ത്തോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. 

2018 ലെ ​പ്ര​ള​യ​ത്തി​ന്‍റെ ആ​ഘാ​ത​ത്തി​ൽ​നി​ന്ന് ക​ര​ക​യ​റി വ​ന്നു​കൊ​ണ്ടി​രു​ന്ന കേ​ര​ള സ​മൂ​ഹ​ത്തി​നു 2019 ലെ ​പ്ര​ള​യം വ​ലി​യ തി​രി​ച്ച​ടി​യാ​ണു ന​ൽ​കി​യ​ത്. ക​വ​ള​പ്പാ​റ​യി​ലെ​യും പു​തു​മ​ല​യി​ലെ​യും ര​ണ്ടു വ​ലി​യ ഉ​രു​ൾ​പൊ​ട്ട​ലി​ൽ കേ​ര​ള​ത്തി​ന് ന​ഷ്ട​മാ​യ​ത് 76 വി​ല​പ്പെ​ട്ട ജീ​വ​നു​ക​ളാ​ണ്. 31,000 ഹെ​ക്ട​ർ സ്ഥ​ല​ത്തെ കൃ​ഷി​യാ​ണു ന​ഷ്ട​പ്പെ​ട്ട​ത്. കേ​ന്ദ്ര മാ​ന​ദ​ണ്ഡ പ്ര​കാ​രം ത​ന്നെ 41 കോ​ടി രൂ​പ​യു​ടെ നാ​ശ​ഷ്ടം ഉ​ണ്ടാ​യി​ട്ടു​ണ്ട്.

ജ​ല​സേ​ച​ന മേ​ഖ​ല​യി​ൽ 116 കോ​ടി​യു​ടെ ന​ഷ്ട​വും വൈ​ദ്യു​തി മേ​ഖ​ല​യി​ൽ 103 കോ​ടി രൂ​പ​യു​ടെ ന​ഷ്ട​വും പൊ​തു​മ​രാ​മ​ത്ത് റോ​ഡു​ക​ൾ​ക്കും പാ​ല​ങ്ങ​ൾ​ക്കും 205 കോ​ടി രൂ​പ​യു​ടെ ന​ഷ്ട​വും ത​ദ്ദേ​ശ സ്ഥാ​പ​ങ്ങ​ളു​ടെ കീ​ഴി​ലു​ള്ള നി​ർ​മി​തി​ക​ൾ​ക്ക് 170 കോ​ടി രൂ​പ​യു​ടെ ന​ഷ്ട​വും ക​ണ​ക്കാ​ക്കി​യി​ട്ടു​ണ്ട്. അ​ടി​യ​ന്ത​ര സ​ഹാ​യ​മാ​യി 316 കോ​ടി രൂ​പ​യും ക്യാ​ന്പു​ക​ളു​ടെ​യും മ​റ്റും ന​ട​ത്തി​പ്പി​ന് 265 കോ​ടി രൂ​പ​യും വീ​ടു​ക​ളു​ടെ നാ​ശ​ന​ഷ്ട​ത്തി​ന് 748 കോ​ടി രൂ​പ​യും കേ​ന്ദ്ര മാ​ന​ദ​ണ്ഡ പ്ര​കാ​രം നാ​ശ​ന​ഷ്ട​മാ​യി ക​ണ​ക്കാ​ക്കി ന​ൽ​കി​യി​ട്ടു​ണ്ട്.

ആ​ല​പ്പു​ഴ, എ​റ​ണാ​കു​ളം, തൃ​ശൂ​ർ, മ​ല​പ്പു​റം, വ​യ​നാ​ട്, ക​ണ്ണൂ​ർ എ​ന്നീ ജി​ല്ല​ക​ളി​ൽ സ​ദ​ർ​ശ​നം ന​ട​ത്തു​ന്ന കേ​ന്ദ്ര സം​ഘം 20 ന് ​തി​രു​വന​ന്ത​പു​ര​ത്ത് മു​ഖ്യ​മ​ന്ത്രി, റ​വ​ന്യൂ ദു​ര​ന്ത നി​വാ​ര​ണ വ​കു​പ്പ് മ​ന്ത്രി എ​ന്നി​വ​രെ സ​ന്ദ​ർ​ശി​ച്ച​ശേ​ഷം മ​ട​ങ്ങും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com