സ്ത്രീപീഡന കേസില്‍ ഭര്‍ത്താവിന് അനുകൂല വിധി; ഗള്‍ഫില്‍ നിന്നയച്ച 20 ലക്ഷം ഭാര്യ ആണ്‍ സുഹൃത്തിന് നല്‍കിയതായി കോടതി കണ്ടെത്തി; നീതി ലഭിച്ചത് അധ്യാപികയ്‌ക്കെതിരെ ഏഴ് വര്‍ഷം നീണ്ട നിയമപോരാട്ടത്തില്‍ 

സ്ത്രീപീഡന കേസില്‍ ഭര്‍ത്താവിന് അനുകൂല വിധി - ഗള്‍ഫില്‍ നിന്നയച്ച 20 ലക്ഷം ഭാര്യ ആണ്‍ സുഹൃത്തിന് നല്‍കിയതായി കോടതി കണ്ടെത്തി -  അധ്യാപികയ്‌ക്കെതിരെ ഏഴ് വര്‍ഷം നീണ്ട നിയമപോരാട്ടം
സ്ത്രീപീഡന കേസില്‍ ഭര്‍ത്താവിന് അനുകൂല വിധി; ഗള്‍ഫില്‍ നിന്നയച്ച 20 ലക്ഷം ഭാര്യ ആണ്‍ സുഹൃത്തിന് നല്‍കിയതായി കോടതി കണ്ടെത്തി; നീതി ലഭിച്ചത് അധ്യാപികയ്‌ക്കെതിരെ ഏഴ് വര്‍ഷം നീണ്ട നിയമപോരാട്ടത്തില്‍ 


കോഴിക്കോട്: ഗള്‍ഫുകാരനായ ഭര്‍ത്താവിനെതിരെ ഭാര്യനല്‍കിയ സ്ത്രീ പീഡന കേസില്‍ ഭര്‍ത്താവിന് അനുകൂല വിധി. രയരങ്ങോത്ത് കൈയ്യാല സോമസുന്ദരനെയാണ് ജില്ലാ കോടതി വെറുതെ വിട്ടത്. കേസില്‍ വടകര ജ്യുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി സോമസുന്ദരനെ നേരത്തെ കുറ്റവിമുക്തനാക്കിയിരുന്നു. തുടര്‍ന്ന് ഭാര്യ ജില്ലാ കോടതിയില്‍ നല്‍കിയ അപ്പീലാണ് തള്ളിയത്.

2013 ആഗസ്തിലാണ് സോമസുന്ദരന്റെ ഭാര്യ കല്യാണ സമയത്ത് നല്‍കിയ സ്വര്‍ണം ദുരുപയോഗം ചെയ്‌തെന്നും മാനസികമായും ശാരീരികമായും പീഡിപ്പിക്കുകയാണെന്നും കാണിച്ച് പൊലീസില്‍ പരാതി നല്‍കിയത്. എന്നാല്‍ സോമസുന്ദരന്‍ തെറ്റുകാരനല്ലെന്നും പീഡനം നടന്നിട്ടില്ലെന്നും സ്വര്‍ണം ഭാര്യ ബാങ്കില്‍ പണയം വെച്ചതാണെന്നും കോടതി കണ്ടെത്തി. സോമസുന്ദരന്‍ ഗള്‍ഫില്‍ നിന്ന് പലപ്പോഴായി അയച്ച 20 ലക്ഷം രൂപ ഭാര്യ തന്റെ ആണ്‍ സുഹൃത്തിന് കൈമാറിയതാണെന്നും കോടതി കണ്ടെത്തി. അറുപത് തവണയലധികം അന്യായക്കാരിയായ അധ്യാപിക സ്വര്‍ണം പണയം വച്ചിതിന്റെ രേഖകള്‍ പ്രതിഭാഗം ഹാജരാക്കി. സോമസുന്ദരന്‍ ഗള്‍ഫില്‍ നിന്നയച്ചുകൊടുത്ത 20 ലക്ഷം രൂപ പിന്‍വലിച്ചതായും തെളിഞ്ഞു.

വീട്  ഒഴിയണമെന്ന് കാണിച്ച മകന്‍ നല്‍കിയ കേസിലും സോമസുന്ദരന് അനുകൂലമായാണ് വിധി. ഏഴുവര്‍ഷത്തിലധികമായി കേസുമായി ബന്ധപ്പെട്ട് നാട്ടിലായതോടെ സോമസുന്ദരന് ഗള്‍ഫിലെ ജോലിയും നഷ്ടമായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com