പിഎസ്‌സി പരീക്ഷാ ക്രമക്കേട്: സിബിഐ അന്വേഷണം വേണ്ടെന്ന് സര്‍ക്കാര്‍, ഗുരുതരമെന്ന് ഹൈക്കോടതി; നോട്ടീസ്

പിഎസ്‌സി പരീക്ഷാ ക്രമക്കേട്: സിബിഐ അന്വേഷണം വേണ്ടെന്ന് സര്‍ക്കാര്‍, ഗുരുതരമെന്ന് ഹൈക്കോടതി; നോട്ടീസ്

ക്രമക്കേടു ഗുരുതരമെന്ന് അഭിപ്രായപ്പെട്ട ഹൈക്കോടതി സര്‍ക്കാരിനും പിഎസ്സിക്കും നോട്ടീസ് അയച്ചു

കൊച്ചി: പിഎസ് സി പരീക്ഷാക്രമക്കേടില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. പരീക്ഷാക്രമക്കേടില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട്  ഉദ്യോഗാര്‍ഥികള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സര്‍ക്കാര്‍ നിലപാട് അറിയിച്ചത്. ക്രമക്കേടു ഗുരുതരമെന്ന് അഭിപ്രായപ്പെട്ട ഹൈക്കോടതി സര്‍ക്കാരിനും പിഎസ്സിക്കും നോട്ടീസ് അയച്ചു. 

ക്രമക്കേടിനെ കുറിച്ച് ഇപ്പോള്‍ ശരിയായ ദിശയിലല്ല അന്വേഷണം നടക്കുന്നത് എന്ന ആശങ്ക മുന്‍നിര്‍ത്തിയാണ് ഉദ്യോഗാര്‍ഥികള്‍ കോടതിയെ സമീപിച്ചത്. ഹര്‍ജിയിലെ ആരോപണങ്ങള്‍ ഗുരുതരമാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു. 

സംസ്ഥാനത്തെ ഒരു പ്രധാന പരീക്ഷ നടത്തിപ്പ് സംവിധാനത്തിന്റെ വിശ്വാസ്യതയെ തന്നെ ചോദ്യം ചെയ്യുന്ന രീതിയിലാണ് പരീക്ഷാത്തട്ടിപ്പിനെ കുറിച്ചുള്ള ആരോപണം ഉയര്‍ന്നിരിക്കുന്നതെന്ന് കോടതി പറഞ്ഞു. എന്നാല്‍ ഈ കേസില്‍ സിബിഐ അന്വേഷണം വേണമെന്ന നിലപാട് സര്‍ക്കാരും പിഎസ് സിയും എതിര്‍ത്തു. നിലവില്‍ െ്രെകംബ്രാഞ്ച് അന്വേഷണം നടക്കുന്നുണ്ടെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. പ്രത്യേകസംഘം ഈ കേസില്‍ അന്വേഷണം നടത്തി വരികയാണെന്നും കേസില്‍ അറസ്റ്റടക്കമുള്ള കാര്യങ്ങള്‍ നടന്നിട്ടുണ്ടെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com