മണ്‍സൂണ്‍ അവസാനഘട്ടമായിട്ടും അറബിക്കടല്‍ കടുത്ത ചൂടില്‍ ; ഇനിയും മഴമേഘങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയെന്ന് വിലയിരുത്തല്‍

കനത്ത മിന്നലും ഇടിയും ഇത്തവണ കാലവര്‍ഷത്തെ അസാധാരണമാക്കി. മഴയില്‍ വെള്ളത്തിന്റെ ശേഖരവും തണുപ്പും കൂടുതലായിരുന്നു
മണ്‍സൂണ്‍ അവസാനഘട്ടമായിട്ടും അറബിക്കടല്‍ കടുത്ത ചൂടില്‍ ; ഇനിയും മഴമേഘങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയെന്ന് വിലയിരുത്തല്‍

തിരുവനന്തപുരം : കാലവര്‍ഷം അന്ത്യപാദത്തോട് അടുത്തിട്ടും അറബിക്കടലില്‍ കേരള തീരം കനത്ത ചൂടില്‍. ന്യൂനമര്‍ദ്ദത്തിലുണ്ടായ വ്യതിയാനങ്ങളും കാറ്റിന്റെ ഗതിമാറ്റവുമാണ് അറബിക്കടലിലെ അനുപാതം തെറ്റിയുള്ള ചൂടിന് കാരണമെന്നാണ് കാലാവസ്ഥ ഗവേഷകരുടെ നിഗമനം. ചൂട് നിലനില്‍ക്കുന്നതിനാല്‍ ഇനിയും മഴമേഘങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ ഗവേഷകര്‍ സൂചിപ്പിക്കുന്നു. 

ഇടവപ്പാതിയുടെ പകുതിയോടെ തണുത്തു തുടങ്ങാറുള്ള കടല്‍ ഇത്തവണ പെരുമഴക്കാലത്തും അളവില്‍ കവിഞ്ഞ ചൂടിലായിരുന്നു. സാധാരണ ഈ സീസണില്‍ ഒരു ഡിഗ്രി വരെ ചൂട് കുറയുകയാണ് പതിവ്. അതേസമയം കടലിന്റെ വടക്ക്-മധ്യഭാഗത്ത് ചൂട് കുറഞ്ഞിട്ടുണ്ട്. ബംഗാള്‍ ഉള്‍ക്കടലിലും ഇതേ സ്ഥിതിയായിരുന്നെങ്കിലും അവസാനഘട്ടത്തില്‍ അനുപാതം മാറി. വടക്കുഭാഗത്ത് ചൂട് നിലനില്‍ക്കുമ്പോള്‍ തന്നെ തെക്കുഭാഗത്ത് സാധാരണ നിലയിലെത്തി. 

കനത്ത മിന്നലും ഇടിയും ഇത്തവണ കാലവര്‍ഷത്തെ അസാധാരണമാക്കി. മഴയില്‍ വെള്ളത്തിന്റെ ശേഖരവും തണുപ്പും കൂടുതലായിരുന്നു. ചൊവാഴ്ച വരെ ഈ മണ്‍സൂണ്‍ സീസണില്‍ ശരാശരി ലഭിക്കേണ്ടതിനെക്കാള്‍ 13% കൂടുതല്‍ മഴ ലഭിച്ചു. തുലാവര്‍ഷത്തിന്റെ ഗതിവിഗതികളെക്കുറിച്ച്  അടുത്തമാസം ആദ്യത്തോടെ സൂചന ലഭിക്കുമെന്നാണ് വിലയിരുത്തല്‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com