രണ്ടു ജില്ലകളില്‍ വ്യാപക മഴയ്ക്ക് സാധ്യത ; യെല്ലോ അലര്‍ട്ട്

കേരള, കര്‍ണാടക, തമിഴ്‌നാട് തീരങ്ങളിലെ മല്‍സ്യത്തൊഴിലാളികള്‍ക്ക് പ്രത്യേക മുന്നറിയിപ്പൊന്നും നല്‍കിയിട്ടില്ല
രണ്ടു ജില്ലകളില്‍ വ്യാപക മഴയ്ക്ക് സാധ്യത ; യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് രണ്ടു ജില്ലകളില്‍ ഇന്ന് വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ആലപ്പുഴ, എറണാകുളം ജില്ലകളില്‍ കനത്ത മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ഇതിന്റെ പശ്ചാത്തലത്തില്‍ ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. 

ഈ മാസം 22 ന് കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലും വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. രണ്ടു ജില്ലകളിലും 22 ന് യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കേരള, കര്‍ണാടക, തമിഴ്‌നാട് തീരങ്ങളിലെ മല്‍സ്യത്തൊഴിലാളികള്‍ക്ക് പ്രത്യേക മുന്നറിയിപ്പൊന്നും നല്‍കിയിട്ടില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com