ഇനി കെഎസ്ആര്‍ടിസി ബസ് നിര്‍ത്തിയില്ലെങ്കില്‍ പിടിവീഴും 

അംഗീകൃത സ്‌റ്റോപ്പുകളില്‍ യാത്രക്കാര്‍ കൈ കാണിച്ചാലും നിര്‍ത്താതെ പോകുന്ന കെഎസ്ആര്‍ടിസി ബസുകളിലെ ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കുമെതിരെ ഇനി കര്‍ശന നടപടി
ഇനി കെഎസ്ആര്‍ടിസി ബസ് നിര്‍ത്തിയില്ലെങ്കില്‍ പിടിവീഴും 

തിരുവനന്തപുരം: അംഗീകൃത സ്‌റ്റോപ്പുകളില്‍ യാത്രക്കാര്‍ കൈ കാണിച്ചാലും നിര്‍ത്താതെ പോകുന്ന കെഎസ്ആര്‍ടിസി ബസുകളിലെ ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കുമെതിരെ ഇനി കര്‍ശന നടപടി. ഇത്തരക്കാര്‍ കുറച്ചേയുള്ളൂവെന്നും അവരെക്കൂടി തിരുത്തല്‍ നടപടികളും തുടര്‍പരിശീലനവും നല്‍കി സേവനതല്‍പരരും ആത്മാര്‍ഥതയുമുള്ളവരാക്കി മാറ്റുമെന്നും ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ എം പി ദിനേശ് അറിയിച്ചു.

14നു തിരുവനന്തപുരം-മൂലമറ്റം ലിമിറ്റഡ് സ്‌റ്റോപ്പ് ഫാസ്റ്റ് പാസഞ്ചര്‍ കൊട്ടാരക്കര വരയ്ക്കലില്‍ 4 വിദ്യാര്‍ഥിനികളെ കയറ്റാതെ പോയതും 16നു തിരുവനന്തപുരം വെടിവച്ചാന്‍ കോവില്‍ ജംക്ഷനില്‍ 2 സിറ്റി ഫാസ്റ്റ് ബസുകള്‍ കൈ കാണിച്ചിട്ടും നിര്‍ത്താതെ പോയതും സംബന്ധിച്ച പരാതികളെ തുടര്‍ന്നാണു സിഎംഡിയുടെ മുന്നറിയിപ്പ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com